മെഡിക്കൽ ക്യാംപ്: കെഴുവംകുളം ∙ പബ്ലിക് ലൈബ്രറി സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന് 9.30 മുതൽ നടത്തും. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് ഉദ്ഘാടനം ചെയ്യും. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ നേതൃത്വം നൽകും. ഫോൺ: 9447355361.
നികുതി പിരിവ്
മരങ്ങാട്ടുപിള്ളി ∙ ഇന്നും പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്നും നികുതി അടയ്ക്കാൻ സൗകര്യം ഉണ്ടായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
രാമപുരം ∙ പഞ്ചായത്തിൽ അടയ്‌ക്കേണ്ട നികുതികളും ഫീസുകളും സ്വീകരിക്കുന്നതിനായി പഞ്ചായത്ത് ഓഫിസ് ഇന്ന് 10 മുതൽ 3 വരെ തുറന്നു പ്രവർത്തിക്കും.
വൈദ്യുതി മുടങ്ങും
തീക്കോയി ∙ ഇലക്ട്രിക്കൽ സെക്‌ഷനിൽ തലനാട് എസ് വളവ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ∙ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ പുതുപ്പള്ളി നമ്പർ 1, പുതുപ്പള്ളി നമ്പർ.2, സി ആൻഡ് സി കോംപ്ലക്സ്, ബിഎസ്എൻഎൽ, കുട്ടൻചിറപ്പടി, നടുവത്തുപടി, എസ്ഇ കവല എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഓഫിസ് ഇന്ന്പ്രവർത്തിക്കും
വടവാതൂർ ∙ നികുതികൾ സ്വീകരിക്കുന്നതിനു വിജയപുരം പഞ്ചായത്ത് ഓഫിസ് ഇന്നു പ്രവർത്തിക്കും.
ഫസ്റ്റ് എയ്ഡ്സർട്ടിഫിക്കറ്റ് കോഴ്സ്
കോട്ടയം ∙ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 3 ദിവസത്തെ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് നാളെ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിൽ ആരംഭിക്കും. വിവരങ്ങൾക്ക് ഫോൺ : 7356047604