ADVERTISEMENT

ചെസ് ടീമിലേക്ക് സിലക്‌ഷൻ ഒന്നിന് : കോട്ടയം ∙ ജില്ലാ അണ്ടർ–17 ചെസ് ടീമിലേക്കുള്ള ആൺ, പെൺകുട്ടികളുടെ ( 1–1–2006നു ശേഷം ജനിച്ചവർ) സിലക്‌ഷൻ 1ന് കഞ്ഞിക്കുഴി ചെസ് അസോസിയേഷൻ ഓഫി‌സിൽ നടത്തും. ഫോൺ: 8089525647.

സെന്റർ ഡ്രൈവ് നാളെ 

കോട്ടയം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ നാളെ റീട്ടെയ്ൽ, ബാങ്കിങ്, നോൺ ബാങ്കിങ്, എജ്യുക്കേഷൻ സ്ഥാപനങ്ങളിലേക്ക് സെന്റർ ഡ്രൈവ് നടത്തുന്നു. ബ്രാഞ്ച് മാനേജർ, കണ്ടന്റ് റൈറ്റർ, ടീം ലീഡർ, ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, റിലേഷൻഷിപ്പ് ഓഫിസർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് സെയിൽസ് ട്രെയ്നി, മാർക്കറ്റിങ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. വിവരങ്ങൾക്ക് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം’ എന്ന ഫെയ്സ്ബുക് പേജ് സന്ദർശിക്കുക. ഫോൺ: 0481–2563451, 2565452.

8–ാം ക്ലാസിലേക്ക് പ്രവേശനം

പുതുപ്പള്ളി ∙ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 8–ാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 8 മുതൽ മറ്റ് വിഷയങ്ങൾക്കു പുറമേ ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രിക്കൽ എന്നീ വിഷയങ്ങളിലാണ് പഠനാവസരം. എസ്‌‌സി, എസ്ടി, ഒഇസി വിഭാഗത്തിലുള്ളവർക്ക് ഫീസ് ആനുകൂല്യം ഉണ്ട്.9–ാം ക്ലാസിൽ ഒഴിവുള്ള സീറ്റിലേക്കും ഇപ്പോൾ അപേക്ഷിക്കാം. 12 ആണ് അവസാന തീയതി. ഫോൺ: 0481– 2351485, 8547005013.

വൈദ്യുതി മുടങ്ങും

അയ്മനം ∙ പൊന്മല, അമ്പൂരം, ആശാൻ പാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശേരി ∙ എസ്ബിഎച്ച്എസ് ഗ്രൗണ്ട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

രാമപുരം ∙ വെള്ളിലാപ്പിള്ളി, പാലം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ ഒരു മണി വരെയും ചിറകണ്ടം, അമനകര ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഒരു മണി മുതൽ 5.30 വരെയും പട്ടേട്ട്, ഇടനാട്, പാറത്തോട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ∙ പെരിങ്ങാലി, നെല്ലാപ്പാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പൈക ∙ കൊച്ചുകൊട്ടാരം ഭാഗത്ത് ഇന്ന് 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ∙ ചെട്ടിപ്പടി കുരിശുപള്ളി ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ∙ പ്ലാമ്മൂട്, പാലത്തിങ്കൽ തോപ്പ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ∙ പഴയ സെമിനാരി, കൊച്ചാന, ചുങ്കം, ചാലുകുന്ന്, സിഎൻഐ, ചിറയിൽ പാടം, അറുത്തൂട്ടി, പനയക്കഴിപ്പ്, അണ്ണാൻകുന്ന് ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പള്ളം ∙ കാരമൂട്, ബുക്കാന, മാവിളങ്ങ്, നിർമിതി ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വാകത്താനം ∙ പുത്തൻചന്ത, മാളികക്കടവ് നമ്പർ 1, നമ്പർ 2, കൈതയിൽ കുരിശ്, സ്ലീബാ പള്ളി, കപ്യാരുകവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT