ADVERTISEMENT

കുമരകം ∙ മരം വെട്ടുന്നതിനിടെ നടുവെട്ടൽ വന്ന ആൾ 40 അടി ഉയരമുള്ള മരത്തിൽ അര മണിക്കൂറിലേറെ കുടുങ്ങിക്കിടന്നു.  അഗ്നിരക്ഷാസേനാംഗങ്ങൾ മരത്തിൽ കയറി വലയ്ക്കുള്ളിലിരുത്തി ഇയാളെ താഴെ ഇറക്കി. ചെങ്ങളം അയ്യമാത്ര പാലത്തിനു തെക്ക് തുമ്പേക്കളം സാബു (54)വാണ് മരത്തിൽ കുടുങ്ങിയത്. സാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30നാണ് സംഭവം. ചെങ്ങളം കരുവേലിൽ വിധുബാലിന്റെ പുരയിടത്തിലെ മരമാണ് വെട്ടിയത്.

ശിഖരം വെട്ടിയിടുന്നതിനിടെ നടുവെട്ടൽ അനുഭവപ്പെടുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കയർ കൊണ്ടു ശരീരം മരത്തോടു ചേർത്ത് വച്ചു കെട്ടി സാബു അഗ്നിശമന സേനാംഗങ്ങൾ എത്തും വരെ 2 ശിഖരങ്ങൾക്കിടയിലായി കമഴ്ന്നു കിടന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വി. ഷാബു, സേനാംഗങ്ങളായ ഡി. ഉദയഭാനു,കെ.സി. തങ്കച്ചൻ,റോഷിൻ,പ്രവീൺ, ഇർഷാദ്,പി.എസ്. അരുൺ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com