ADVERTISEMENT

എരുമേലി∙കനത്ത മഴയിൽ ചെമ്പകപ്പാറ പാറമടയിൽ നിന്നു വെള്ളം കുത്തിയൊഴുകിയതിനെ തുടർന്നു നാട്ടുകാർ സ്കൂളിൽ അഭയം പ്രാപിച്ചു. പാറമട അടച്ചുപൂട്ടണമെന്ന ആവശ്യം ഇതോടെ ശക്തമായി. പാറമട നാടിന്റെ ആവാസ വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതായും ആരോപണം. എരുമേലി പട്ടണത്തിൽ നിന്നു മൂന്നു കിലോമീറ്റർ അകലെയുള്ള ചെമ്പകപ്പാറ പാറമടയിൽ നിന്നാണു കഴിഞ്ഞ ദിവസത്തെ മഴയിൽ വൻതോതിൽ വെള്ളം നാനാവിധമായി താഴ് വാരത്തേക്ക് ഒലിച്ചിറങ്ങിയത്.

മടയിലെ ചെളി, മണ്ണ്, രാസമാലിന്യങ്ങൾ എന്നിവ വൻതോതിൽ അടിവാര മേഖലയിലേക്ക് ഇറങ്ങിയതോടെ ജനജീവിതം ദുരിതത്തിലായി. അസഹനീയ ദുർഗന്ധവും കൂടി ആയതോടെ നാട്ടുകാർ വീടുവിട്ട് തൊട്ടടുത്തുള്ള വാവർ മെമ്മോറിയൽ സ്കൂളിലേക്കു മാറുകയായിരുന്നു. ഫലത്തിൽ ‌സ്കൂൾ റവന്യു വിഭാഗം ഇടപെടാത്ത ദുരിതാശ്വാസ ക്യാംപ് ആയി മാറുകയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com