ADVERTISEMENT

ചുങ്കം ∙ മൂന്നാം വർഷവും ചുങ്കം മേഖലയിൽ വെള്ളപ്പൊക്കം. നടപടിയെടുക്കാതെ അധികൃതർ. ചുങ്കം -പഴയ സെമിനാരി റോഡിലാണ് ആദ്യം വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടത്. റോഡിൽ വള്ളമിറക്കിയാണ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീട്ടുകാരെ ക്യാംപുകളിലെത്തിച്ചത്.ചുങ്കം- അറുത്തൂട്ടി റോഡിലും വെളളം കയറി ഗതാഗതം തടസ്സപ്പെട്ടു. കൊച്ചാന ഭാഗത്തും വീടുകളിലും വെളളം കയറിയിട്ടുണ്ട്. താഴ്ന്ന ഭാഗങ്ങളിലെ മിക്കവീടുകളും വെള്ളത്തിലാണ്.

പല സ്ഥലത്തും പുറംലോകവുമായുള്ള ബന്ധം തടസ്സപ്പെട്ട നിലയിലാണ്. 150ൽ അധികം വീടുകളാണ് ഈ മേഖലയിലുള്ളത്. 65 കുടുംബങ്ങൾ‍ സിഎൻഐ എൽപി സ്കൂളിലും സിഎംഎസ് സ്കൂളിലും ആരംഭിച്ച ക്യാംപുകളിലേക്കു മാറി.ആറ്റിൽ മണ്ണും ചെളിയും അടിഞ്ഞു കൂടി ആഴം കുറഞ്ഞതും റോഡിന് ഉയരമില്ലാത്തതുമാണ് ചുങ്കം-സെമിനാരി റോഡിൽ വെളളം കയറാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. ആറിൽ നിന്നു വെളളം ഇറങ്ങിയാലും റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണർ എംഎൽഎ ചുങ്കം മേഖല സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com