ADVERTISEMENT

കോട്ടയം ∙ കിഴക്കൻ മേഖലയിൽ മഴ കുറഞ്ഞെങ്കിൽ പടിഞ്ഞാറൻ മേഖല മുങ്ങുകയാണ്. താമസക്കാർ താഴ്ന്ന മേഖലകളിൽ നിന്നു സുരക്ഷിത സ്ഥാനങ്ങളിലേക്കു പലായനം ചെയ്യുന്നു.  എസി കനാൽ കര കവിഞ്ഞു. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ഇന്നലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. വേങ്ങനാത്താനത്ത് മണ്ണിടിച്ചിലുണ്ടായി. വൈകിട്ട് ചില സ്ഥലങ്ങളിൽ മഴ തുടങ്ങി.

kottayam-rescuing
മണർകാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ വാർഡ് അംഗം ബിജു തോമസിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനം.

വീട് തകർന്നു

കടുത്തുരുത്തിയിൽ മണ്ണിടിഞ്ഞു 3 വീടുകൾ തകർന്നു. മീനച്ചിൽ, മണില, പമ്പ നദികൾ നിറഞ്ഞൊഴുകുന്നു. തീരദേശ മേഖലകളിൽ ആശങ്ക തുടരുന്നു. കുമരകം, വൈക്കം, കല്ലറ, വെച്ചൂർ, പേരൂർ, ചങ്ങനാശേരി മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പാലായിൽ നിന്നു വെള്ളക്കെട്ട് പൂർണമായി ഇറങ്ങിയിട്ടില്ല. വ്യാപാര സ്ഥാപനങ്ങളിൽ നിന്നു പലരും സാധനങ്ങൾ മാറ്റി. താഴ്ന്ന മേഖലകളിൽ മീനച്ചിലാറിന്റെ തീരപ്രദേശങ്ങളിൽ വെള്ളം കയറി. വൈക്കം പ്രദേശത്തെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com