ADVERTISEMENT

കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ആർക്ക് ? നിലവിൽ രണ്ടില കോടതിയിലാണ്. കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ഉപയോഗിക്കാനുള്ള അവകാശം ജോസ് പക്ഷത്തിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിരുന്നു. ഈ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് തുടരുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപു വിധി വരുമെന്നാണ് ജോസ്, ജോസഫ് വിഭാഗങ്ങൾ കണക്കു കൂട്ടുന്നത്. ഇല്ലെങ്കിൽ ഏതു ചിഹ്നത്തിൽ മത്സരിക്കും എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നിർണായകമാകും.

രണ്ടില കിട്ടാതെ വന്നപ്പോൾ പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം പൈനാപ്പിൾ ചിഹ്നത്തിലാണു മത്സരിച്ചത്. അകലക്കുന്നം പഞ്ചായത്തിലെ പൂവത്തിളപ്പ് ഉപതിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം രണ്ടിലയിലും ജോസ് വിഭാഗം ഫുട്ബോളിലും മത്സരിച്ചു. ഇരുവിഭാഗം സ്ഥാനാർഥികളും പ്രചാരണ ബോർഡുകളിൽ ചിഹ്നത്തിനുള്ള സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്. 

"പൂവത്തിളപ്പ് ഉപതിരഞ്ഞെടുപ്പിൽ ചിഹ്നം അനുവദിക്കാനുള്ള അധികാരം പാർട്ടി വർക്കിങ് ചെയർമാനായ പി.ജെ.ജോസഫിനാണു നൽകിയത്. ഹൈക്കോടതി വിധി വരുന്നത് അനുസരിച്ചാകും തുടർനടപടികൾ. ഇന്നലെയോടെ ഞങ്ങളുടെ വാദം പൂർത്തിയായി. ചിഹ്നം സംബന്ധിച്ചാണു തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എടുക്കേണ്ടിയിരുന്നത്. പാർട്ടി സംബന്ധിച്ചു തീരുമാനം എടുക്കാൻ കമ്മിഷന് അധികാരമില്ല. ഇതാണു ഹൈക്കോടതിയിൽ അവതരിപ്പിച്ച പ്രധാന വാദം." -ജോയ് ഏബ്രഹാം, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് (ജോസഫ്)

"തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി സ്റ്റേ ചെയ്യുകയാണു ഹൈക്കോടതി ചെയ്തത്. സ്റ്റേ മാറ്റിയാൽ രണ്ടില ചിഹ്നത്തിൽ തന്നെ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾ മത്സരിക്കും. മറുഭാഗത്തിന് ഇനി ചിഹ്നം ഉപയോഗിക്കാൻ സാധിക്കില്ല." -സ്റ്റീഫൻ ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി,കേരള കോൺഗ്രസ് (എം) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com