കൺഫ്യൂഷനായല്ലോ!, 3 സ്ഥാനാർഥികളുടെയും ഭർത്താക്കൻമാരുടെ പേര് സജി, ഈ വോട്ടുകഥ എഴുതിയതൊരു സജിയും

ഞങ്ങടെ സജീ... ജിജിമോൾ - സജി, റിൻസി - സജി, ബിന്ദു - സജി ദമ്പതികൾ മനോരമയ്ക്കായി ഒത്തുചേർന്നപ്പോൾ. ചിത്രം: റിജോ ജോസഫ് ∙ മനോരമ
SHARE

എരുമേലി ∙  ‘ചേട്ടാ ഞാൻ സജിയാന്നേ, കെട്ട്യോള് ഇത്തവണ മത്സരിക്കുന്നു. വോട്ടുകൊടുത്തൊന്നു ജയിപ്പിച്ചേക്കണേ...’ സ്ഥാനാർഥിയുടെ ഭർത്താവ് ഇങ്ങനെ പറഞ്ഞപ്പോൾ വാർഡിലെ വോട്ടർ സ്രാകത്ത് ജേക്കബിന് ആകെ കൺഫ്യൂഷൻ. ‘അൽപം മുൻപല്ലേ സജി വിളിച്ച് വോട്ടിന്റെ കാര്യം പറഞ്ഞത്?’– ജേക്കബിന്റെ ചോദ്യം. ‘അയ്യോ അതു വേറെ സജിയാ, ഞാനല്ല വിളിച്ചത്’– സജി ആവുംവിധം വിശദീകരിച്ചു. എരുമേലി പഞ്ചായത്തിലെ ഉമിക്കുപ്പ വനിതാ സംവരണ വാർഡിലെ കഥ ഇങ്ങനെയാണ്. 

മൂന്നു സ്ഥാനാർഥികളുടെയും ഭർത്താക്കൻമാരുടെ പേരു സജി. എൽഡിഎഫിലെ റിൻസി സജി, യുഡിഎഫിലെ ജിജിമോൾ സജി, ബിജെപിയിലെ ബിന്ദു സജി എന്നിവരാണ് അങ്കത്തട്ടിൽ. സജിയെന്ന പേര് ‘കോമണാ’യതിനാൽ ഏതു സജിയാണു വിളിക്കുന്നതെന്ന് അറിയാതെ വിഷമിക്കുകയാണ് ഉമിക്കുപ്പയിലെ വോട്ടർമാർ. എന്തായാലും നാട്ടുകാർക്ക് ഒരു കാര്യം ഉറപ്പ് – ജയിക്കുന്ന സ്ഥാനാർഥിയുടെ ഭർത്താവിന്റെ പേര് സജിയെന്നാണ്!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA