ഫോട്ടോയിൽ കണ്ടു, പക്ഷേ സ്ഥലത്തില്ല; ഈ സ്വർണമാല ആർക്കെങ്കിലും ലഭിച്ചോ, ഇവർ കാത്തിരിക്കുകയാണ്...

kottayam-gold-chain
കൂട്ടുകാരികൾ ഒത്തുചേർന്നു പിന്നെ പിരിയുമ്പോൾ പകർത്തിയ ചിത്രം. വൃത്തത്തിനുള്ളിൽ കാണുന്നത് നഷ്ടമായ സ്വർണമാല.
SHARE

അരീപ്പറമ്പ് ∙ സൗഹൃദ കൂട്ടായ്മയ്ക്കിടയിൽ നഷ്ടപ്പെട്ട സ്വർണമാല ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടാകുമോ? കുരിശു സഹിതമുള്ള, മുക്കാൽ പവൻ തൂക്കം വരുന്ന മാല ലഭിച്ചിട്ടുണ്ടെങ്കിൽ തിരികെ നൽകുമെന്ന പ്രതീക്ഷയിൽ ഇവർ കാത്തിരിക്കുകയാണ്. ചിത്രത്തിൽ കാണുന്ന ഈ സ്വർണമാല കഴിഞ്ഞ ദിവസം അരീപ്പറമ്പ് സ്കൂളിനു സമീപത്താണ് നഷ്ടപ്പെട്ടത്. മാല നഷ്ടപ്പെട്ടതെവിടെയെന്ന് അറിഞ്ഞതിനു കാരണമായതും ഈ ചിത്രമാണ്. സഹപാഠികളായ കൂട്ടുകാരികൾ ഒത്തുചേർന്നു.

വീട്ടിലെത്തിയപ്പോഴാണ് ഒരാൾ മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. സഞ്ചരിച്ച വഴിയിലെല്ലാം യാത്ര ചെയ്തു നോക്കിയെങ്കിലും മാല ലഭിച്ചില്ല. ഒത്തുചേരലിന്റെ ചിത്രം എടുത്തു നോക്കിയപ്പോഴാണ് സ്വർണമാല താഴെ വീണു കിടക്കുന്നതായി കണ്ടെത്തിയത്. പൊലീസിൽ പരാതി നൽകിയിരുന്നു. വഴിയാത്രക്കാരിൽ ആർക്കെങ്കിലും മാല ലഭിച്ചു കാണുമെന്നു കരുതുന്നു.  മാല ലഭിച്ചവർ ബന്ധപ്പെടേണ്ട നമ്പർ.– 9446821193.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA