ADVERTISEMENT

ചങ്ങനാശേരി ∙ നഗരസഭയിലേക്കു വിജയിച്ചവരിൽ സഹോദരങ്ങളും. സിപിഎം സ്ഥാനാർഥികളായി 12–ാം വാർഡിൽ നിന്നും മത്സരിച്ച പി.എ.നസീറും 29–ാം വാർഡിൽ നിന്ന മത്സരിച്ച പി.എ.നിസാറുമാണു പുതിയ നഗരസഭ കൗൺസിലിലെ സഹോദരങ്ങൾ. പി.എ. നസീർ ഹാട്രിക് വിജയം നേടിയാണ് നഗരസഭയിലേക്ക് എത്തുന്നത്. പി.എ.നസീറിന്റെ ആദ്യ വിജയമാണിത്.

ഇരുവരും സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളാണ്. പുഴവാത് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ് പി.എ.നിസാർ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി, വഴിയോര കച്ചവട തൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട് നസീർ. ഇവർ ചങ്ങനാശേരിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ ഇഞ്ചിപ്പറമ്പിൽ അബ്ദുൽ സലാമിന്റെ മക്കളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com