ADVERTISEMENT

പാലാ ∙ ജില്ലയിലെ ഏറ്റവും പൊക്കം കുറഞ്ഞ സ്ഥാനാർഥി രാജൻ മുണ്ടമറ്റത്തിന് (49) മുത്തോലി പഞ്ചായത്തിലെ 10-ാം വാർഡിൽ വിജയം. കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായി മത്സരിച്ച രാജൻ 420 വോട്ടുകൾ നേടി. സ്വതന്ത്ര സ്ഥാനാർഥി പ്രസാദ് ഉള്ളപ്പള്ളിൽ 245 വോട്ടും കോൺഗ്രസ് സ്ഥാനാർഥി ജേക്കബ് മാത്യു മഠത്തിൽ 244 വോട്ടും നേടി. രാജന്റെ ഭൂരിപക്ഷം 175 വോട്ട് . 18 വർഷമായി തുടർച്ചയായി പഞ്ചായത്തംഗമാണ് രാജൻ മുണ്ടമറ്റം. 

120 സെന്റീമീറ്റർ ഉയരം മാത്രമുള്ള രാജൻ 2002ൽ പിതാവ് രാമകൃഷ്ണൻ മുണ്ടമറ്റത്തിന്റെ മരണത്തെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി പഞ്ചായത്തംഗമായത്. 2005 മുതൽ 2010 വരെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റും 2010 മുതൽ 2012 വരെ പഞ്ചായത്ത് പ്രസിഡന്റുമായി. 2012 മുതൽ 2015 വരെ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനായിരുന്നു. പിന്നീട് 2015 മുതൽ 2020 വരെ വീണ്ടും മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com