ADVERTISEMENT

പാമ്പാടി ∙ 2 പതിറ്റാണ്ടിനു ശേഷം പാമ്പാടി ബ്ലോക്ക് പഞ്ചായത്തും എൽഡിഎഫ് തിരികെ പിടിച്ചു. 8 പഞ്ചായത്തുകളുടെ പരിധിയുള്ള ബ്ലോക്ക് പഞ്ചായത്തിൽ 14 ഡിവിഷനുകളിലേക്കാണ് മത്സരം നടന്നത്. എൽഡിഎഫ് –10, യുഡിഎഫ് – 4 എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തവണത്തെ യുഡിഎഫ് 11– എൽഡിഎഫ് 3 എന്ന കക്ഷിനിലയിൽ നിന്നാണ് എൽഡിഎഫ് വൻ വിജയം നേടിയത്.

7 ഡിവിഷനുകളിൽ സിപിഎമ്മും ഒരു സീറ്റിൽ സിപിഐയും 2 സീറ്റിൽ കേരള കോൺഗ്രസും (എം) ആണ് വിജയിച്ചത്. കോൺഗ്രസ് 3 ഡിവിഷനുകളിലും കേരള കോൺഗ്രസ് (ജോസഫ്) ഒരു സീറ്റിലും വിജയിച്ചു.  യുഡിഎഫിന്റെ കുത്തക സീറ്റുകൾ വരെ എൽഡിഎഫ് പിടിച്ചെടുത്തു. പാമ്പാടി, കൂരോപ്പട, മണർകാട് പഞ്ചായത്തുകളിൽ 2 ഡിവിഷനുകളും എൽഡിഎഫ് സ്വന്തമാക്കി.

കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (എം) നേരിട്ട് മത്സരം നടന്ന കിടങ്ങൂർ ഡിവിഷനിൽ ജോസഫ് വിഭാഗത്തിലെ ഡോ. മേഴ്സി ജോൺ മൂലക്കാട്ട് വിജയിച്ചു. കോൺഗ്രസ്, കേരള കോൺഗ്രസ് (എം) നേർക്കുനേർ മത്സരം നടന്ന ചെങ്ങളം ഡിവിഷനിൽ കേരള കോൺഗ്രസിലെ (എം) ബെറ്റി റോയി മണിയങ്ങാട്ട് വിജയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com