എട്ടു വർഷത്തെ പ്രയത്‌നം, ചെലവ് 10 ലക്ഷം; പെട്രോളോ, ഡീസലോ വേണ്ടാത്ത ജനറേറ്റർ റെഡി!

പെട്രോളോ, ഡീസലോ, മണ്ണെണ്ണയോ വേണ്ടാത്ത ജനറേറ്ററുമായി അച്ചൻകുഞ്ഞ്.
SHARE

എട്ടു വർഷത്തെ പ്രയത്‌നം, ചെലവായത് 10 ലക്ഷം.  അങ്ങനെ അച്ചൻകുഞ്ഞ് നിർമിച്ചു, ഡീസലോ, പെട്രോളോ, മണ്ണെണ്ണയോ വേണ്ടാത്ത ജനറേറ്റർ. കറുകച്ചാൽ എബിൻ എൻജിനീയറിങ് വർക്‌സ് ഉടമയാണ് പനയമ്പാല കല്ലൻപറമ്പിൽ ഇ.കെ. അച്ചൻകുഞ്ഞ്. ഡിസി മോട്ടർ കറങ്ങുമ്പോൾ ജനറേറ്റർ ഓൺ ആകുന്നു. ഇങ്ങനെ ബാറ്ററി ചാർജ് ആകുകയും ഇത് വൈദ്യുതോർജമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.

ഡിസി മോട്ടർ കറങ്ങുന്നതിനും ബാറ്ററിയിലെ ചാർജാണ് എടുക്കുന്നത്. ഇടയ്ക്കിടെ പവർ കട്ട് വന്നതോടെ 1990ലാണ് ഇങ്ങനെ ഒരു ആശയം ആദ്യം തോന്നിയത്. ഒന്നും നടന്നില്ല.  2013ൽ  അതേ കാര്യം വീണ്ടും പൊടി തപ്പി എടുത്തു. കോയമ്പത്തൂരിൽ നിന്നാണ് ജനറേറ്ററിന് ആവശ്യമായ സാധനസാമഗ്രികൾ കണ്ടെത്തിയത്. പരീക്ഷണത്തിനിടയിൽ മോട്ടറുകളും സർക്യൂട്ടുകളും പലതവണ കത്തിച്ചാരമായി.

എന്നിട്ടും പിന്മാറിയില്ല. ഇപ്പോൾ നിർമിച്ച ജനറേറ്ററിന് ഒരു ലക്ഷം രൂപയിൽ താഴെയേ നിർമാണ ചെലവുള്ളൂ. വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ചാൽ വില അൻപതിനായിരം രൂപയിൽ നിർത്താനാകുമെന്ന് അച്ചൻ കുഞ്ഞ് പറയുന്നു. എട്ടാം ക്ലാസാണ് അച്ചൻ കുഞ്ഞിന്റെ വിദ്യാഭ്യാസം.

ജനറേറ്ററിന്റെ വലിപ്പം കുറയ്ക്കാനും കൂളിങ്ങിനായി പ്രത്യേക സംവിധാനമൊരുക്കാനുള്ള ശ്രമത്തിലുമാണ് ഇപ്പോൾ അച്ചൻകുഞ്ഞ്. ഭാര്യ കൊച്ചുമോളും‍ മക്കളായ‍ എബിൻ ചെറിയാനും എബിത ചെറിയാനും ‍പിന്തുണയുമായി ഒപ്പമുണ്ട്.

ജനറേറ്ററിന്റെ പ്രവർത്തനം ഇങ്ങനെ

1450 ആർപിഎം ലഭിക്കുന്ന 750 വാട്‌സിന്റെ ത്രിഫേസ് ഡിസി മോട്ടറും ഗുഡ്‌സ് ഓട്ടോയിൽ ഉപയോഗിക്കുന്ന 4000 രൂപ വിലവരുന്ന  12 വോൾട്ട് ശേഷിയുള്ള 6 ബാറ്ററികളുമാണ് പ്രധാന ഭാഗം. 3 കിലോ വാട്ട് വൈദ്യുതിയാണ് ലഭിക്കുന്നത്.

സ്വയം നിർമിച്ചെടുത്ത ഗിയർ ബോക്‌സിലൂടെയാണ് ജനറേറ്ററിന്റെ ചാർജിങ്.   വൈദ്യുതി പോയാൽ സ്വയം ഓണാവുകയും വൈദ്യുതി വന്നാൽ സ്വയം ഓഫ് ആകുകയും ചെയ്യും. പുകയില്ല ശബ്ദവുമില്ല. സ്റ്റാർട്ടിങിന് പോലും പെട്രോളോ, ഡീസലോ, മണ്ണെണ്ണയോ വേണ്ട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA