ADVERTISEMENT

കോട്ടയം ∙ ജില്ലയിൽ ജനവിധി തേടുന്നത് 66 സ്ഥാനാർഥികൾ.  4 പേർ പത്രിക പിൻവലിച്ചു. ബിജെപിയും ബിഡിജെഎസും പത്രിക നൽകിയ  ഏറ്റുമാനൂരിലും  പൂഞ്ഞാറിലും മുന്നണിയിലെ ധാരണപ്രകാരം ബിജെപി പൂഞ്ഞാറിലും ബിഡിജെഎസ് ഏറ്റുമാനൂരിലും പത്രിക പിൻവലിച്ചു. 

ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു പൂഞ്ഞാറിലെയും ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ. ശ്രീനിവാസൻ ഏറ്റുമാനൂരിലെയും പത്രികകളാണു പിൻവലിച്ചത്.  ബിജെപി വിമതനായ രാജ്മോഹൻ ഏറ്റുമാനൂരിലും സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയ മാത്യുക്കുട്ടി ചങ്ങനാശേരിയിലും  പിൻവലിച്ചു. 

അപരന്മാർ മൂന്ന്

മൂന്ന് അപരൻമാരാണു  ജില്ലയിൽ മത്സരിക്കുന്നത്. പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന് അപരനായി മാണി സി. കുര്യാക്കോസ്, പൂ‍ഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർഥി ടോമി കല്ലാനിക്ക് അപരനായി ടോമി ചെമ്മരപ്പള്ളിൽ, പി.സി. ജോർജിന് അപരനായി എം.വി. ജോർജ് എന്നിവരാണ് മത്സരിക്കുന്നത്. 

അപരൻമാരുടെ ചിഹ്നങ്ങൾക്കും മുന്നണി സ്ഥാനാർഥിയുടെ ചിഹ്നവുമായി സാമ്യമുണ്ട്. മാണി സി. കാപ്പന്റെ ചിഹ്നം ട്രാക്ടർ ഓടിക്കുന്ന കർഷകനാണ് എങ്കിൽ മാണി സി. കുര്യാക്കോസിന്റെ ചിഹ്നം ട്രക്കാണ്.  വോട്ടിങ് മെഷീനിൽ ഇരുവരുടെയും പേര് അടുത്തടുത്തും. ടോമി കല്ലാനിയുടെ ചിഹ്നം കൈപ്പത്തിയും ടോമി ചെമ്മരപ്പള്ളിലിന്റെ ചിഹ്നം ക്രിക്കറ്റ് ബാറ്റുമാണ്. എന്നാൽ  മെഷീനിൽ പേരുകൾ അടുത്തടുത്തല്ല. 

ബിജെപിക്ക് ആറുപേർ

ജില്ലയിൽ ഏറ്റവും അധികം സ്ഥാനാർഥികൾ ബിജെപിക്ക്. 6 സീറ്റിലാണു  മത്സരിക്കുന്നത്. 5 സീറ്റിൽ വീതം മത്സരിക്കുന്ന കോൺഗ്രസും കേരള കോൺഗ്രസും (എം) തൊട്ടുപിന്നിലുണ്ട്. സിപിഎമ്മും കേരള കോൺഗ്രസും 3 വീതം സീറ്റുകളിൽ മത്സരിക്കുന്നു. ബിഡിജെഎസ് 2 സീറ്റിലും സിപിഐ ഒരു സീറ്റിലും. 9 സീറ്റിൽ ബിഎസ്‌പിയും 5 സീറ്റിൽ എസ്‌യുസിഐയും മത്സരിക്കുന്നു. 

സിറ്റിങ് എംഎൽഎമാർ 7

മത്സര രംഗത്തുള്ളത് 7 സിറ്റിങ് എംഎൽഎമാർ. ഉമ്മൻ ചാണ്ടിയുടെ 12–ാം തിരഞ്ഞെടുപ്പാണിത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ (8), പി.സി. ജോർജ് (7), മോൻസ് ജോസഫ് (6), മാണി സി. കാപ്പൻ (5), ഡോ. എൻ. ജയരാജ് (4), സി.കെ ആശ (2) എന്നിവർ വീണ്ടും ജനവിധി തേടുന്നു. 

ട്രാക്ടർ രണ്ടു പേർക്ക് 

കേരള കോൺഗ്രസിന്റെ 3 സ്ഥാനാർഥികൾക്കു പുറമേ പാലായിൽ മാണി സി. കാപ്പനും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം. പാർട്ടി തീരുമാന പ്രകാരമാണ് കേരള കോൺഗ്രസ് സ്ഥാനാർഥികൾ ട്രാക്ടർ ചോദിച്ചത്. ട്രാക്ടറും ഫുട്ബോളുമായിരുന്നു കാപ്പൻ ചോദിച്ചത്. കർഷകരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ട്രാക്ടർ ചിഹ്നമാക്കുന്നതെന്ന് എൻസികെ സംസ്ഥാന ജനറൽ സെക്രട്ടറി സാജു എം. ഫിലിപ് പറഞ്ഞു. 

രണ്ടിടത്ത് ഒരാൾ

ഒന്നിലധികം നിയോജമക മണ്ഡലങ്ങളിൽ  മത്സരിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണു ജില്ലയിലുള്ളത്. സ്വതന്ത്ര സ്ഥാനാർഥി ആൽബിൻ മാത്യു പൂഞ്ഞാറിലും പാലായിലും മത്സരിക്കുന്നു. 

മത്സരചിത്രം (സ്ഥാനാർഥി, പാർട്ടി, ചിഹ്നം എന്നീ ക്രമത്തിൽ)

പുതുപ്പള്ളി

1. ഉമ്മൻ ചാണ്ടി - കോൺഗ്രസ് –  കൈ
2. ജെയ്ക് സി. തോമസ് - സിപിഎം - ചുറ്റിക അരിവാൾ നക്ഷത്രം
3. എൻ. ഹരി – ബിജെപി – താമര
4. പി.പി. അഭിലാഷ് – ബിഎസ്പി –ആന
5. എം.വി. ചെറിയാൻ‌ – എസ്‌യുസിഐ – ബാറ്ററി ടോർച്ച്
6. ജോർജ് ജോസഫ് വാതപ്പള്ളി– ഒഐഒപി – പൈനാപ്പിൾ

കോട്ടയം

1. തിരുവഞ്ചൂർ രാധാകൃഷ്ണൻ – കോൺഗ്രസ്– കൈ
2. കെ. അനിൽകുമാർ – സിപിഎം – ചുറ്റിക അരിവാൾ നക്ഷത്രം
3. മിനർവ മോഹൻ – ബിജെപി– താമര
4. റമീസ് ഷെഹ്സാദ് – എസ്‌യുസിഐ – ബാറ്ററി ടോർച്ച്
5. ശ്രീകുമാർ ചക്കാല – ബിഎസ്പി – ആന
6. അരുൺ മങ്ങാട്ട് – അഖില ഭാരതീയ ഹിന്ദു മഹാസഭ – പൈനാപ്പിൾ

ഏറ്റുമാനൂർ

1. വി.എൻ. വാസവൻ – സിപിഎം – ചുറ്റിക അരിവാൾ നക്ഷത്രം
2. പ്രിൻസ് ലൂക്കോസ് – കേരള കോൺ.– ട്രാക്ടർ ഓടിക്കുന്ന കർഷകൻ
3. ടി.എൻ. ഹരികുമാർ – ബിജെപി –താമര
4. ലതിക സുഭാഷ് – സ്വതന്ത്ര – ഓട്ടോറിക്ഷ 
5. എ.ജി. അജയകുമാർ – എസ്‌യുസിഐ – ബാറ്ററി ടോർച്ച്
6. ജിജിത്ത് കെ. ജോയി– ബിഎസ്പി – ആന
7. ചാർലി തോമസ് പണിക്കരിടം – സ്വതന്ത്രൻ – കൈവണ്ടി

പാലാ

1. മാണി സി. കാപ്പൻ –എൻസികെ –ട്രാക്ടർ ഓടിക്കുന്ന കർഷകൻ
2. ജോസ് കെ. മാണി –കേരള കോൺഗ്രസ് (എം) – രണ്ടില
3. ജെ. പ്രമീളാദേവി – ബിജെപി –താമര
4. ‍ജോയി തോമസ് വാഴമറ്റം – ബിഎസ്പി – ആന
5. തോമസ് ജെ. നിധീരി – സ്വതന്ത്രൻ – ഫുട്ബോൾ

6. സുനിൽ ആലഞ്ചേരിൽ – സ്വതന്ത്രൻ – ഗ്രാമഫോൺ
7. ആൽബിൻ മാത്യു – സ്വതന്ത്രൻ – പൈനാപ്പിൾ
8. സന്തോഷ് പുളിക്കൽ – സ്വതന്ത്രൻ – ഓട്ടോറിക്ഷ
9. മാണി സി. കുര്യാക്കോസ് – സ്വതന്ത്രൻ – ട്രക്ക്
10. സി.വി. ജോൺ –സ്വതന്ത്രൻ – ക്യാമറ
11. വി.എസ്. ശ്രീജിത്ത് – സ്വതന്ത്രൻ – ബാറ്റ്

പൂഞ്ഞാർ

1. പി.സി. ജോർജ് – കേരള ജനപക്ഷം –തൊപ്പി
2. ടോമി കല്ലാനി – കോൺഗ്രസ് – കൈ
3. സെബാസ്റ്റ്യൻ കുളത്തുങ്കൽ – കേരള കോൺഗ്രസ് (എം) –രണ്ടില 
4. എം.പി. സെൻ – ബിഡിജെഎസ് –ഹെൽമറ്റ്

5. അബ്ദു സമദ് – കേരള ജനതാ പാർട്ടി – ഓട്ടോറിക്ഷ
6. ആൻസി ജോർജ് – ബിഎസ്പി – ആന
7. എം.വി ജോർജ് – സ്വതന്ത്രൻ – ഇസ്തിരിപ്പെട്ടി
8. ആൽബിൻ മാത്യു – സ്വതന്ത്രൻ – കപ്പും സോസറും
9. ടോമി ചെമ്മരപ്പള്ളിൽ – സ്വതന്ത്രൻ – ബാറ്റ്

വൈക്കം

1. സി.കെ ആശ - സിപിഐ - ധാന്യക്കതിർ അരിവാൾ 
2. പി.ആർ. സോന - കോൺഗ്രസ് - കൈ
3. അജിത സാബു - ബിഡിജെഎസ് - ഹെൽമറ്റ്
4. അഖിൽജിത്ത് കല്ലറ - ബിഎസ്പി - ആന
5. പി.കെ. സാബു – എസ്‌യുസിഐ – ബാറ്ററി ടോർച്ച്
6. ബിന്ദു– ബഹുജൻ ദ്രാവിഡ പാർട്ടി – ഓട്ടോറിക്ഷ
7. കുട്ടൻ കട്ടച്ചിറ – സ്വതന്ത്രൻ – പൈനാപ്പിൾ

കടുത്തുരുത്തി

1. മോൻസ് ജോസഫ് – കേരള കോൺ. – ട്രാക്ടർ ഓടിക്കുന്ന കർഷകൻ
2. സ്റ്റീഫൻ ജോർജ് – കേരള കോൺഗ്രസ് (എം) –രണ്ടില
3. ജി. ലിജിൻലാൽ - ബിജെപി – താമര
4. അഞ്ജു മാത്യു – ബിഎസ്പി – ആന
5. ജെയ്മോൻ തങ്കച്ചൻ – സമാജ്‌വാദി ജൻ പരിഷത് – ഫുട്ബോൾ
6. വിനോദ് കെ. ജോസ് – ഒഐഒപി– ഊന്നുവടി

ചങ്ങനാശേരി

1. വി.ജെ. ലാലി – കേരള കോൺ. – ട്രാക്ടർ ഓടിക്കുന്ന കർഷകൻ
2. ജോബ് മൈക്കിൾ – കേരള കോൺഗ്രസ് (എം) –രണ്ടില
3. ജി. രാമൻ നായർ – ബിജെപി – താമര
4. എം.കെ.നിസാമുദ്ദീൻ – എസ്ഡിപിഐ – താക്കോൽ
5. ടി. അമൃത്ദേവ് – ബിഎസ്പി – ആ‌ന

6. ടിജോ കരിക്കണ്ടം – ഒഐഒപി – ഊന്നുവടി
7. ബേബിച്ചൻ മുക്കാടൻ– സ്വതന്ത്രൻ – തെങ്ങിൻ തോട്ടം
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ – സ്വത.– കരിമ്പുകർഷകൻ
9. രജിത ജയറാം -എസ്‌യുസിഐ– ബാറ്ററി ടോർച്ച്

കാഞ്ഞിരപ്പള്ളി

1. എൻ. ജയരാജ് – കേരള കോൺഗ്രസ് (എം) – രണ്ടില
2. ജോസഫ് വാഴയ്ക്കൻ – കോൺഗ്രസ്– കൈ
3. അൽഫോൻസ് കണ്ണന്താനം – ബിജെപി–താമര
4. കെ.പി.മായാ മോൾ – എസ്‌യുസിഐ– ബാറ്ററി ടോർച്ച്
5. എം.എം.ആഷിക് – ബിഎസ്പി– ആന

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com