ADVERTISEMENT

കുറുപ്പന്തറ ∙ കോഴിയെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ ഗൃഹനാഥനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മാഞ്ഞൂർ സൗത്ത് മൂലേക്കരയിൽ ഭാസ്കരനെ (67) ആണ് കടുത്തുരുത്തിയിൽ നിന്നെത്തിയ അഗ്നിശമന സേന വല ഇറക്കി പുറത്തെത്തിച്ചത്. ഇന്നലെ 2 മണിയോടെയാണു സംഭവം.

കിണറ്റിൽ വച്ച് കാല് കോച്ചി വലിച്ചതോടെ തിരിച്ചു കയറാൻ കഴിയാതായി.  നാട്ടുകാരും പരിസരവാസികളും പല വിധത്തിലും ഭാസ്കരനെ പുറത്ത് എത്തിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. സേന എത്തി ഭാസ്കരനെ വല ഇറക്കി പുറത്ത് എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com