35 മൂർഖൻ കുഞ്ഞുങ്ങളെ വിട്ടത് ജനവാസ മേഖലയ്ക്ക് സമീപം; വ്യാപക പ്രതിഷേധം

kottayam-snakes
കോട്ടയം പാറമ്പുഴ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫിസിലെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്‌ഷൻ വിഭാഗം വിരിയിച്ചെടുത്ത 35 മൂർഖൻ കുഞ്ഞുങ്ങൾ കണ്ണാടിക്കൂട്ടിൽ. (ഫയൽ ചിത്രം)
SHARE

എരുമേലി ∙ കോട്ടയം പാറാമ്പുഴയിൽ വനംവകുപ്പ് ഓഫിസിൽ വിരിഞ്ഞ 35 മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെ ജനവാസ മേഖലയോടു ചേർന്ന വനത്തിൽ കൊണ്ടു വിട്ടതിനെതിരെ വ്യാപക പ്രതിഷേധം. നടപടിക്കെതിരെ കലക്ടർ, ഡിഎഫ്ഒ എന്നിവർക്ക് പരിസരവാസികൾ പരാതി നൽകി. ഒരാഴ്ച മുൻപാണു കനകപ്പലം വനത്തിലേക്കു പാമ്പിൻ കുഞ്ഞുങ്ങളെ തുറന്നു വിട്ടത്. വിവരം പ്രദേശവാസികളെ അറിയിച്ചില്ല. എരുമേലി പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് കനകപ്പലം വനമേഖല.

രണ്ടു പഞ്ചായത്തുകളിലെ ആയിരത്തോളം പേർ ഈ മേഖലയിൽ താമസിക്കുന്നു. കരിമ്പിൻതോടിനു സമീപം വനമേഖലയോടു ചേർന്ന് കനകപ്പലത്ത് കഴിഞ്ഞ മാസം ബാലന് മൂർഖന്റെ കടിയേറ്റിരുന്നു. നിലവിൽ മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങിയവ പാമ്പുകളുടെ ശല്യമുണ്ടെന്ന് എരുമേലി പഞ്ചായത്ത് അംഗം സുനിൽ മണ്ണിൽ പറഞ്ഞു.

ഉൾവനത്തിലാണ് പാമ്പുകളെ തുറന്നു വിട്ടതെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി സി. മാത്തച്ചൻ പറഞ്ഞു. ജില്ലയിൽ എരുമേലിയിലാണ് വന മേഖലയുള്ളത്. സാധാരണ ഉൾവനത്തിൽ നിന്ന് പാമ്പിൻകുഞ്ഞുങ്ങൾ പുറത്തേക്കു വരാറില്ലെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA