ADVERTISEMENT

ഭരണങ്ങാനം ∙ ജീവിതത്തിലെ സഹനങ്ങളും ദുഃഖവും മഹത്വവൽക്കരണത്തിനുള്ള മാർഗമാണെന്ന് അൽഫോൻസാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗപ്രാപ്തിയുടെ 75–ാം വാർഷിക ദിനത്തിൽ തീർഥാടന കേന്ദ്രത്തിൽ റാസ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു കർദിനാൾ.അൽഫോൻസാമ്മയുടെ ഓർമ, സഭയ്ക്കു ജീവൻ പകരുന്ന ചൈതന്യമാണ്. സഭയുടെ സൗഭാഗ്യമായ അൽഫോൻസാമ്മ അനേകർക്ക് വിശുദ്ധിയിലേക്കുള്ള വലിയ പ്രചോദനമാണ്–കർദിനാൾ പറഞ്ഞു. ഫാ.ജോസഫ് നരിതൂക്കിൽ, ഫാ.ജോസഫ് തെരുവിൽ, ഫാ.ചെറിയാൻ മൂലയിൽ എന്നിവർ റാസ കുർബാനയിൽ സഹകാർമികരായി.

 

ഇന്നലെ പുലർച്ചെ മുതൽ വൈകിട്ട് വരെ തുടർച്ചയായി തീർഥാടന ദേവാലയത്തിൽ കുർബാന അർപ്പിച്ചു. ഫാ.ജോസ് വള്ളോംപുരയിടം‍, ഫാ.ബർക്കുമാൻസ് കുന്നുംപുറം, ഫാ.ഏബ്രഹാം തകിടിയേൽ, ഫാ. ജോസഫ് നെല്ലിക്കത്തെരുവിൽ, ഫാ. ജോസഫ് കുഴിഞ്ഞാലിൽ എന്നിവർ വിവിധ സമയങ്ങളിൽ കുർബാന അർപ്പിച്ചു. വൈകിട്ട് ജപമാലയോടെ തിരുനാൾ കർമങ്ങൾക്കു സമാപനമായി.വിശുദ്ധ അൽഫോൻസ തീർഥാടന കേന്ദ്രം റെക്ടർ ഫാ.ജോസ് വള്ളോംപുരയിടത്തിൽ, അസി.റെക്ടർ ഫാ.മാത്യു തുരുത്തിപ്പള്ളിൽ,‍ അഡ്മിനിസ്ട്രേറ്റർ ഫാ.മാത്യു മതിലകത്ത്, സ്പിരിച്വൽ ഡയറക്ടർമാരായ ഫാ.ജോർജ് പഴേപറമ്പിൽ, ഫാ.മൈക്കിൾ ഔസേപ്പറമ്പിൽ, ഫാ.മാത്യു പുത്തൻപുര, ഫാ.മാർട്ടിൻ കല്ലറയ്ക്കൽ, ഫാ.ഏബ്രഹാം കണിയാംപടിക്കൽ, സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.അഗസ്റ്റിൻ തെരുവത്ത്, സഹ വികാരിമാരായ ഫാ.ഏബ്രഹാം തകിടിയേൽ, ഫാ.ജോസഫ് പുരയിടത്തിൽമാട്ടേൽ‍ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com