ADVERTISEMENT

തലയോലപ്പറമ്പ് ∙ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികനു പരുക്ക്. പൊതി കളപ്പുരയ്ക്കൽ അനന്ദു(23)വിനാണു പരുക്കേറ്റത്. അപകടത്തിൽ കാലിനും നട്ടെല്ലിനും ഒടിവ് സംഭവിച്ച അനന്ദുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 7.30നു പൊതി കപ്പേളയ്ക്കു സമീപമായിരുന്നു അപകടം. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തി ടിപ്പർ ലോറികളുടെ മരണ പാച്ചിലിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

പുലർച്ചെ 4 മുതൽ മണ്ണെടുപ്പ് ആരംഭിക്കും. കൂടുതൽ ട്രിപ്പ് ഓടിക്കാനുള്ള മരണ പാച്ചിലിനിടെയാണ് അപകടം. നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തി അനധികൃതമായി മണ്ണു കടത്തുന്ന ടിപ്പർ ലോറികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊലീസ് പരിശോധന കർശനമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ടിപ്പർ ലോറി കസ്റ്റഡിയിൽ എടുത്തതായി തലയോലപ്പറമ്പ് സിഐ ബിൻസ് ജോസഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com