ADVERTISEMENT

ആമ്പൽ വസന്തം ഈ മാസം കൂടി മാത്രം. ഒക്ടോബറിൽ മലരിക്കലും പരിസരങ്ങളിലും നെൽക്കൃഷിയുടെ ഞാറ്റുവിതക്കാലം ! ഉഴവു നടത്തിയ ശേഷം നിലം വിതയ്ക്ക് ഒരുക്കും.തുടർന്നു നവംബറിൽ വിത നടത്തും. പിന്നീട് 3 ഘട്ടങ്ങളിലായി വളമിടൽ. നെൽച്ചെടികൾക്ക് രോഗബാധ ഉണ്ടായാൽ മരുന്നുതളി. 120 ദിവസമാകുമ്പോൾ കൊയ്ത്തു തുടങ്ങും.മേയ് മാസത്തിൽ കൊയ്ത്ത് തീരും. കളങ്ങളിൽ നിന്നു നെല്ലു വിൽപന നടത്തിക്കഴിഞ്ഞു മട തുറന്നു ജൂൺ മാസത്തിൽ പാടത്തേക്കു വെള്ളം കയറ്റും. 

ഇതോടെ ചെളിക്കടിയിൽ കിടക്കുന്ന ആമ്പൽ വിത്തുകൾ കിളിർത്ത് വെള്ളത്തിനു മീതെ  ഇല വിരിക്കും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ആമ്പലുകൾ പാടത്ത് വസന്തം തീർക്കുന്നത്. പൂക്കൾക്ക് ഒക്ടോബർ അവസാനം വരെയേ ആയുസ്സുണ്ടാകൂ.  ഒക്ടോബറിൽ കൃഷി സീസൺ തുടങ്ങുമ്പോൾ കർഷകർ പാടങ്ങൾ ഉഴുതു തുടങ്ങും. ആമ്പലുകളുടെ ഇലയും പൂക്കളും നശിക്കുമെങ്കിലും അടുത്ത വർഷത്തെ കരുതലായി പ്രകൃതി തന്നെ വിത്തുകൾ പാടത്തെ ചെളിയിൽ നിക്ഷേപിക്കും. പതിവു പോലെ ജൂലൈ മാസം മുതൽ വീണ്ടും പൂവിടാൻ തുടങ്ങും.

ആമ്പൽപൂവ് പൂർണ വളർച്ചയായാൽ കൊഴിയാതെ തണ്ടു വളഞ്ഞ് മെല്ലെ വെള്ളത്തിലേക്കു വീഴും. വിത്തിന്റെ പുറംഭാഗത്തിനു കറുപ്പുനിറമാണ്‌. അവ കായിൽ നിന്ന് വേർപെട്ട് ചെളിയിൽ വീണുകിടക്കും.പൂക്കൾക്ക് മൂന്നു നിര ദളങ്ങളുണ്ട്. താമരയെ അപേക്ഷിച്ച് ഇവയുടെ തണ്ടിന് ബലം കുറവാണ്. നീല കലർന്ന പച്ച നിറത്തോടു കൂടി ആമ്പലിന്റെ തണ്ടിന്‌ മൂന്നു മീറ്ററോളം നീളമുണ്ടാകും. പൂക്കൾ ജലോപരിതലത്തിൽ നിന്ന് ഒരടിയോളം ഉയരത്തിൽ കാണാനാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com