ADVERTISEMENT

തിരുവാർപ്പ് ∙ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സൈക്കിൾ ടീം കൊച്ചി എന്ന  സൈക്ലിങ് ക്ലബ് മലരിക്കൽ ആമ്പൽ ഫെസ്റ്റ് കാണാനെത്തിയത് സൈക്കിളിൽ. ആരോഗ്യത്തിന് അനുദിനം സൈക്കിൾ സവാരി എന്ന സന്ദേശം പൊതുസമൂഹത്തിനു നൽകാനായി അവധി ദിവസങ്ങളിൽ ദീർഘ ദൂരസൈക്കിൾ  യാത്രകൾ സംഘടിപ്പിക്കുന്നത്. സൈക്ലിങ് സംഘത്തിലെ 10 പേരുടെ ഗ്രൂപ്പാണ് ഇന്നലെ മലരിക്കൽ എത്തിയത്.

മുടക്കം കൂടാതെ ഇവർ പ്രതിദിനം നൂറു കിലോമീറ്റർ വീതം സൈക്കിൾ സവാരി നടത്തുന്നു. സൈക്കിൾ ടീം കൊച്ചി അംഗങ്ങളായ    ഫാ. സിജു ജോസഫ് പാലിയത്തറ, റോയി ജോർജ് പള്ളത്ത് എന്നിവരുടെ 88-ാം സെഞ്ച്വറി റൈഡാണു മലരിക്കൽ ആമ്പൽ പാടത്തേക്ക് നടത്തിയത്. കൊച്ചിയിൽ നിന്നു പുലർച്ചെ 4.30ന് പുറപ്പെട്ട ടീം ഏഴരയോടെ ആമ്പൽ പാടത്ത് എത്തി ചേർന്നു. പീറ്റർ നൈനാനും കൂട്ടുകാരും ആമ്പൽ പാടം ചുറ്റി കാണാനുള്ള സൗകര്യം സൈക്കിൾ ടീം കൊച്ചി അംഗങ്ങൾക്ക് ഒരുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com