ADVERTISEMENT

മുണ്ടക്കയം∙ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം, പെരുവന്താനം മേഖലകളിൽ പ്രളയത്തിൽ വീട് നഷ്ടമായ ആളുകൾക്ക് സേവാ ഭാരതി 20 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിക്കു തുടക്കമായി. കൊക്കയാർ പഞ്ചായത്തിലെ കനകപുരം വാർഡിൽ ആദ്യ വീടിന്റെ ശിലാസ്ഥാപനം സ്വയം സേവകസംഘം സംസ്ഥാന സേവാ പ്രമുഖ് എം.സി.വത്സൻ നിർവഹിച്ചു. കെ.ബി.ശ്രീകുമാർ, ടി.എസ്.നാരായണൻ, ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ.ഹരി, കെ.വി.രാജീവ്, കെ.ജി.സജീവ്, ആർ.രാജേഷ്, വി.ആർ.രതീഷ്,കെ.ജി.രാജേഷ്, ഡി.പ്രസാദ്, ജെ.ദിനേശ്, രണരാജ്, ബി.അരുൺ, ഷീബാ രാജു എന്നിവർ പ്രസംഗിച്ചു. 

പ്രളയ പുനരധിവാസ ഭാഗമായി ശുചീകരണം, ദുരിതാശ്വാസം തുടങ്ങിയ പ്രവർത്തനങ്ങളിൽ 3800 പ്രവർത്തകർ പങ്കാളികളായി. മൂന്നു പാലങ്ങൾ നിർമിക്കുകയും 800 വീടുകളും 450 സ്ഥാപനങ്ങളും ശുചീകരിക്കുകയും ചെയ്തു. 7 കുടുംബങ്ങൾക്ക് മരണാനന്തര സഹായം നൽകി. ഭാഗികമായി വീട് നശിച്ച സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com