ADVERTISEMENT

കോട്ടയം ∙ കെ റെയിൽ പദ്ധതി നടപ്പാക്കുകയാണെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ കുടിയിറക്കിനാകും സാക്ഷിയാവുകയെന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശേരി. കെ. റെയിൽ പുറത്തിറക്കിയ ഡിപിആറിൽത്തന്നെ  പദ്ധതി നടപ്പാക്കിയാൽ കേരളം മുങ്ങിപ്പോകുമെന്ന സൂചനയുണ്ട്. കുടിയിറക്കപ്പെടുന്നവരെ വിളിക്കാതെ കെ റെയിൽ വിശദീകരണ സമ്മേളനം വിളിച്ചതിൽ പ്രതിഷേധിച്ച്  ജനകീയ സമിതി നടത്തിയ കരിദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം വി.ജെ.ലാലി, ജില്ലാ രക്ഷാധികാരി മിനി കെ.ഫിലിപ്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ മാത്തുക്കുട്ടി പ്ലാത്താനം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അപ്പച്ചൻകുട്ടി കപ്യാരുപറമ്പിൽ,  വർഗീസ് ആന്റണി, സൈന തോമസ്, കെ.എൻ. രാജൻ, ഡി. സുരേഷ്, സി.എസ്. രമേഷ്, ടി.ജെ. ജോണിക്കുട്ടി, ജോണിക്കുട്ടി പുന്നശേരിൽ, ജിജി ഇയ്യാലിൽ, ബിൻസി ബിനോയ്, ബാബു സെബാസ്റ്റ്യൻ, ദേവസ്യ പുന്നമൂട്ടിൽ, മാത്തുക്കുട്ടി മറ്റത്തിൽ, ഷിനോ ഓലിക്കര, സെലിൻ ബാബു, ടോം പള്ളിക്കൽ, ബാബു ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.കരിദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ എല്ലാ യൂണിറ്റുകളിലും കരിങ്കൊടി ഉയർത്തി. പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com