ADVERTISEMENT

കോട്ടയം∙ കുറയാതെ കോവിഡ്. തുടർച്ചയായ രണ്ടാം ദിനവും ജില്ലയിലെ പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 3,000നു മുകളിൽ. ഇന്നലെ 3,182 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6,822 പരിശോധനാ ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 46.64 ശതമാനമായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,224. 10 ദിവസം മുൻപ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,510 മാത്രമായിരുന്നു. ഇന്നലെ സ്ഥിരീകരിച്ചവരിൽ 68 ആരോഗ്യ പ്രവർത്തകരുമുണ്ട്.പൊൻകുന്നം സാൻജോസ് വയോജന മന്ദിരത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്ലസ്റ്ററായും താൽക്കാലിക ഡൊമിസിലിയറി കെയർ സെന്ററായും കലക്ടർ പ്രഖ്യാപിച്ചു.

ബവ്റിജസ് പ്രവർത്തനം നിലച്ചു

ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുണ്ടക്കയം പൈങ്ങനായിലെ ബവ്റിജസ് ഔട്‌ലെറ്റ് താൽക്കാലികമായി അടച്ചു. അഞ്ച് ജീവനക്കാരിൽ 3 പേർക്ക് കോവിഡാണ്. 2 പേർ നിരീക്ഷണത്തിലാണ്.

വാക്സീൻ ട്രാക്കർ

ജില്ലയിൽ 93.84 ശതമാനം കുട്ടികൾ വാക്സീൻ സ്വീകരിച്ചു. മുതിർന്നവരിൽ 84.22 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചു. ഇന്നു ജില്ലയിൽ 77 കേന്ദ്രങ്ങളിൽ വാക്സീൻ നൽകും. 24 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 53 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും നൽകാനാണ് ക്രമീകരണം.

15–18 വയസ്സിന് ഇടയിൽ വാക്സീൻ സ്വീകരിച്ചവർ: 80,142 (93.84%)
18 വയസ്സിനു മുകളിൽ 2 ഡോസും വാക്സീൻ സ്വീകരിച്ചവർ: 13,15,592 (84.22%)
18 വയസ്സിനു മുകളിൽ ഒന്നാം ഡോസ് സ്വീകരിച്ചവർ : 15,48,537 (99.13 %)
കരുതൽ ഡോസ് എടുത്തവർ: 23,166

വാക്സീൻ സ്റ്റോക്ക്

കോവിഷീൽഡ് : 2,02,210ഡോസ്
കോവാക്സിൻ: 42,885 ഡോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com