ADVERTISEMENT

വൈക്കം ∙ കൃഷ്ണൻ കോവിലിൽ രാത്രി അതിക്രമിച്ചു കയറിയ ആളെ  ക്ഷേത്ര ജീവനക്കാരന്റെ നേതൃത്വത്തിൽ പിടികൂടി പൊലീസിനെ ഏൽപിച്ചു. കുമരകം സ്വദേശിയാണു പിടിയിലായത്. ഇയാൾ ക്ഷേത്രത്തിൽ കയറിയത് മോഷണത്തിനെന്ന്  ജീവനക്കാർ. അതേ സമയം മനോദൗർബല്യമുള്ളയാളാണു പിടിയാലതെന്നും അതിനാൽ വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 10.30നു വൈക്കം മഹാദേവ ക്ഷേത്രത്തിനു സമീപം കൃഷ്ണൻ കോവിലിലാണു സംഭവം.

മതിൽ ചാടി അകത്തു കടന്ന ആൾ ശ്രീകോവിലിനു മുൻവശത്തെ കാണിക്കവഞ്ചിയെടുത്ത് ക്ഷേത്രത്തിന്റെ വടക്കു കിഴക്കു  മൂലയിൽ എത്തിച്ചതായി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എം.ജി.മധു പറഞ്ഞു. ഇരുമ്പു കമ്പി ഉപയോഗിച്ച് പൂട്ടു തകർക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ട്,  രാത്രി ഡ്യൂട്ടിയിലെ ജീവനക്കാരൻ കെ.ബി.ഗോപകുമാർ പുറത്തിറങ്ങി നോക്കി. സമീപത്തെ വ്യാപാരികളായ സുഹൃത്തുക്കളെയും പൊലീസിനെയും അറിയിച്ചു. പൊലീസ് എത്തി ഇയാളെ പിടികൂടി. അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയതായി എം.ജി. മധു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com