ADVERTISEMENT

പാലാ ∙ സംസ്ഥാന ബജറ്റ് പാലായെ സംബന്ധിച്ചു നിരാശാജനകമെന്നു മാണി സി.കാപ്പൻ എംഎൽഎ. അന്തീനാട്-മേലുകാവ് മേജർ ഡിസ്ട്രിക്ട് റോഡിൽ കുരിശിങ്കൽ പാലവും അപ്രോച്ച് റോഡിന് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനും മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘം പ്രവർത്തനത്തിനും ഉൾപ്പെടെ ആകെ 7 കോടി രൂപ മാത്രമാണ്  ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ടൂറിസം, കൃഷി, പൊതുമരാമത്ത് ഉൾപ്പെടെ പാലായ്ക്കു ഗുണകരമാകുന്ന പദ്ധതികൾ സമർപ്പിച്ചിരുന്നു.

കൊട്ടാരമറ്റത്തു നിന്ന് വൈക്കം റൂട്ടിലേക്ക് ഫ്ലൈഓവർ നിർമിക്കണമെന്ന പ്രോജക്ട്,  7.5 കിലോമീറ്റർ നീളമുള്ള കുമ്പങ്ങാനം-പഴുക്കാക്കാനം- പുള്ളിക്കാനം റോഡ് ആധുനികവൽക്കരിക്കാനുള്ള പദ്ധതി തുടങ്ങിയവ  സമർപ്പിച്ചിരുന്നു. കാനാട്ടുപാറയിൽ ഫുഡ് പാർക്ക്, ചകിണിയാംതടം ചെക്ഡാം കം ബ്രിജ്, സർക്കാർ റെസ്റ്റ് ഹൗസുകളുടെ നവീകരണം, ഇലവീഴാപൂഞ്ചിറ റോപ് വേ തുടങ്ങിയ 20 പദ്ധതികളാണ് സമർപ്പിച്ചതെന്ന് മാണി സി.കാപ്പൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com