ADVERTISEMENT

കങ്ങഴ ∙ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് മുൻതൂക്കം നൽകി കങ്ങഴ പഞ്ചായത്ത് ബജറ്റ്. 18.31 കോടി വരവും 18.04 കോടി ചെലവും 27.31 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ.എം.മാത്യു ആണ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്ക്കായി 95.8 ലക്ഷം രൂപയും ലൈഫ് പദ്ധതിക്കായി 1.5 കോടി രൂപ, കുടിവെള്ളം 90 ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചത്. സമ്പൂർണ വഴിവിളക്ക് പദ്ധതിക്ക് 50 ലക്ഷം രൂപ, വയോജന ക്ഷേമത്തിന് 10 ലക്ഷം രൂപ, എസ്‌സി വികസനത്തിന് 35 ലക്ഷം, ശുചിത്വത്തിനു 18 ലക്ഷം രൂപയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. 

പൊതുശ്മശാന നിർമാണത്തിന് 20 ലക്ഷം, കളി സ്ഥല നിർമാണത്തിന് 10 ലക്ഷം രൂപയുമാണ് ഉള്ളത്. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 2.57 കോടി രൂപയും ദാരിദ്ര്യ ലഘൂകരണത്തിനു 1.70 ലക്ഷം, ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് 20 ലക്ഷം രൂപയുമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.റംലാ ബീഗം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജയ സാജു, വത്സലകുമാരി കുഞ്ഞമ്മ, എം.എ.അന്ത്രയോസ്, എ.എച്ച്.ഷിയാസ്, അജി തകടിയേൽ, എൻ.എം. ജയലാൽ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com