ADVERTISEMENT
മണിമല ∙ പത്താം ക്ലാസ് വിദ്യാർഥി വീടിനു മുന്നിൽ റോഡിൽ നിർത്തിയിട്ട സൈക്കിൾ നിമിഷങ്ങൾക്കകം മോഷണം പോയി.  മണിമലയിലെ വ്യാപാരി മൈലാടുംപാറയിൽ സണ്ണിയുടെ മകൻ ആർവിൻ കടയിൽ പോയി തിരികെ എത്തിയപ്പോഴാണ് സൈക്കിൾ മണിമല പാലത്തിനു സമീപം റോഡരികത്തു നിർത്തിയിട്ടത്. തുടർന്ന് വീട്ടിൽ കയറി ഭക്ഷണം കഴിച്ചു വന്നപ്പോൾ സൈക്കിൾ കാണാനില്ല. നാടാകെ അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ലെന്നു സണ്ണി പറയുന്നു. ഏറെ പഴക്കമില്ലാത്ത, സന്തതസഹചാരിയായ  സൈക്കിൾ നഷ്ടപ്പെട്ട ദുഃഖത്തിലാണ് ആർവിൻ. വീടിന് മുന്നിലുള്ള സിസിടിവി ദൃശ്യത്തിൽ സൈക്കിൾ കൊണ്ടുപോകുന്നതു കാണാം. അടുത്ത ദിവസം മറ്റ് വീടുകളിലെ ദൃശ്യം കൂടി പരിശോധിക്കുന്നതോടെ കള്ളനെ പിടികൂടാമെന്ന വിശ്വാസത്തിലാണ് ഇവർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com