ADVERTISEMENT

കോട്ടയം ∙ ഇരട്ടപ്പാത നി‍ർമാണത്തിന്റെ അവസാനഘട്ട ജോലികൾ നടക്കുന്നതിനാൽ കോട്ടയം പാതയിൽ ഇന്നു മുതൽ കടുത്ത ട്രെയിൻ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ഇന്ന് 8 ട്രെയിനുകൾ പൂർണമായും 2 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

ഇന്ന് പൂർണമായി റദ്ദാക്കിയത്
1. 06431 കോട്ടയം–കൊല്ലം പാസഞ്ചർ
2. 16649 മംഗളൂരു–നാഗർകോവിൽ പരശുറാം
3. 16650 നാഗർകോവിൽ- മംഗളൂരു പരശുറാം
4. 12081 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി
5. 16327 പുനലൂർ–ഗുരുവായൂർ
6. 16328 ഗുരുവായൂർ–പുനലൂർ
7. 06449 എറണാകുളം– ആലപ്പുഴ പാസഞ്ചർ
8. 06452 ആലപ്പുഴ–എറണാകുളം പാസഞ്ചർ

ഭാഗികമായി റദ്ദാക്കിയത്
1. 16366 നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് (കൊല്ലം വരെ മാത്രം)
2. 16325/16326 നിലമ്പൂർ– കോട്ടയം–നിലമ്പൂർ എക്സ്പ്രസ് (എറണാകുളം വരെ മാത്രം)

ആലപ്പുഴ വഴി തിരിച്ചുവിടുന്നത്
1. 17230 സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി
2. 12625 തിരുവനന്തപുരം–ന്യൂഡൽഹി കേരള
3. 16382 കന്യാകുമാരി–പുണെ ജയന്തി ജനത
4. 17229 തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി
5.12623 ചെന്നൈ–തിരുവനന്തപുരം മെയിൽ
6. 16525 കന്യാകുമാരി–ബെംഗളൂരു ഐലൻഡ്
7. 16312 കൊച്ചുവേളി–ശ്രീഗംഗാനഗർ
8. 16526 ബെംഗളൂരു–കന്യാകുമാരി ഐലൻഡ്

കൊല്ലം–ചങ്ങനാശേരി പ്രത്യേക മെമു

24 മുതൽ 28 വരെ വേണാട് എക്സ്പ്രസ് റദ്ദാക്കുന്ന സാഹചര്യത്തിൽ കൊല്ലം–ചങ്ങനാശേരി പാതയിൽ പ്രത്യേക മെമു സർവീസ് നടത്തും. വേണാടിന്റെ അതേ സമയത്താകും മെമു ഓടുക.

പാലരുവിക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്

24 മുതൽ 28 വരെ തിരുനൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂർ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചു. രാവിലെ 7.20നും രാത്രി 7.58നും ട്രെയിൻ ഏറ്റുമാനൂർ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com