ADVERTISEMENT

കോട്ടയം ∙ തേങ്ങാപ്പാൽ ഒഴിച്ച പാൽക്കപ്പയും മീൻകറിയും, ടെക്സസ് ദോശ, കറുമുറെ കഴിക്കാൻ മൊറു മൊറു ചിക്കൻ, വിവിധ തരം മോമോസുകൾ, ഇറാനിയൻ കബാബ്, ബീഫ് റിബ്സ്, കുനാഫ, ചോക്‌ലേറ്റ് ക്രഞ്ച്... വായിൽ കപ്പലോടിക്കുന്ന രുചിവൈവിധ്യങ്ങൾ ഒരു കുടക്കീഴിൽ അവതരിപ്പിച്ച് റൗണ്ട് ടേബിൾ ഫുഡ് ഫെസ്റ്റിനു തുടക്കം.

ഓൺലൈനായി സംഘടിപ്പിക്കുന്ന ഫുഡ്ഫെസ്റ്റിന്റെ ആദ്യദിനം രുചി വൈവിധ്യം തേടി ഒട്ടേറെപ്പേരെത്തി. കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ഒരുക്കുന്ന ഫുഡ്ഫെസ്റ്റ് 2022ൽ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗിയാണു ‍ഡെലിവറി പാർട്നർ. കോട്ടയം, പാലാ, തിരുവല്ല, ചങ്ങനാശേരി നഗരങ്ങളിൽ നടക്കുന്ന ഫുഡ്ഫെസ്റ്റ് 29 വരെ തുടരും. രാവിലെ 8 മുതൽ രാത്രി 9 വരെ ഭക്ഷണം ബുക്ക് ചെയ്യാം.

4 നഗരങ്ങളിലായി 58 റസ്റ്ററന്റുകൾ ഫെസ്റ്റിന്റെ ഭാഗമാണ്. സ്ഥിരം വിഭവങ്ങൾക്കു പുറമേ പ്രത്യേക മെനുവും ഓരോ റസ്റ്ററന്റും തയാറാക്കിയിട്ടുണ്ട്. രാജ്യാന്തര പ്രശസ്ത ബ്രാൻഡുകളായ ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി, ബർഗർമാൻ, റെഡ് ബോക്സ്, സൈകോ സുഷി എന്നിവയും ഇവർക്കൊപ്പം ഫുഡ്ഫെസ്റ്റിന്റെ ഭാഗമാണ്.

സ്വിഗി (swiggy) ആപ്പിലെ ഫെയ്സ്പേജിൽ തന്നെ കോട്ടയം ഫുഡ് ഫെസ്റ്റിന്റെ ഐക്കൺ ലഭ്യമാകും. ഇതിലൂടെ ഭക്ഷണം ബുക്ക് ചെയ്യാം. ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകും.പരിപാടിയിൽനിന്നു ലഭിക്കുന്ന ലാഭം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പതിനാറിൽച്ചിറയിൽ നടത്തുന്ന സ്പർശ് റൗണ്ട് ടേബിൾ സ്കൂളിന്റെ പ്രവർത്തനത്തിനാണു ചെലവഴിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com