ADVERTISEMENT

കോട്ടയം ∙ തുരങ്കപ്പാത ഒഴിവാക്കി നിർമിച്ച പാളത്തിലൂടെ ആദ്യ ട്രെയിൻ ഓടി. തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണു പുതിയ പാതയിലൂടെ ആദ്യമായി കടന്നുപോയത്. രാത്രി 9.20നു പഴയ പാളത്തിലൂടെ എത്തിയ തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്റ്റ് മുട്ടമ്പലം ഗേറ്റിൽ ഒരു മിനിറ്റ് നിർത്തി. ആകാശത്തു വർണങ്ങൾ വിരിയിച്ച പടക്കങ്ങൾ പൊട്ടിച്ച് റെയിൽവേ ജീവനക്കാർ ആദ്യ ട്രെയിനിനെ വരവേറ്റു.

ലോക്കോ പൈലറ്റിനും ട്രെയിനിലെ യാത്രക്കാർക്കും ആദ്യട്രെയിൻ കടന്നുപോകുന്നതു കാണാൻ നിന്ന നാട്ടുകാർക്കും മധുരം വിതരണം ചെയ്തും ആദ്യയാത്ര റെയിൽവേ ജീവനക്കാർ ആഘോഷിച്ചു. 9.23നു പുതിയ പാളത്തിലൂടെ ട്രെയിൻ കോട്ടയം സ്റ്റേഷനിലേക്ക് ഓടിയെത്തി. പിന്നാലെ 9.40നു കൊച്ചുവേളി–ബാനസവാടി ഹംസഫർ എക്സ്പ്രസും പുതിയ പാതയിലൂടെ കടന്നുപോയി.

ഇന്നത്തെ ട്രെയിൻ നിയന്ത്രണം

കോട്ടയം വഴി ട്രെയിൻ ഗതാഗത നിയന്ത്രണം

ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി ഇന്നും കോട്ടയം വഴി ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്തി. 17 ട്രെയിനുകൾ പൂർണമായി റദ്ദാക്കിയപ്പോൾ 5 എണ്ണം ഭാഗികമായി റദ്ദാക്കി. 7 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.

ഇന്നത്തെ ട്രെയിൻ നിയന്ത്രണം

 പൂർണമായി റദ്ദാക്കിയത്
1. 12081 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി
2. 12082 തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി
3. 16327 പുനലൂർ–ഗുരുവായൂർ
4. 16328 ഗുരുവായൂർ–പുനലൂർ
5. 06449 എറണാകുളം– ആലപ്പുഴ പാസഞ്ചർ
6. 06452 ആലപ്പുഴ–എറണാകുളം പാസഞ്ചർ
7. 06444 കൊല്ലം - എറണാകുളം മെമു
8. 06443 എറണാകുളം - കൊല്ലം മെമു
9. 12623 ചെന്നൈ –തിരുവനന്തപുരം മെയിൽ
10. 12624 തിരുവനന്തപുരം–ചെന്നൈ മെയിൽ
11. 16302 തിരുവനന്തപുരം–ഷൊർണൂർ വേണാട്
12. 16301 ഷൊർണൂർ–തിരുവനന്തപുരം വേണാട്
13. 16526 ബെംഗളൂരു– കന്യാകുമാരി ഐലൻഡ്
14. 16525 കന്യാകുമാരി–ബെംഗളൂരു ഐലൻഡ്
15. 06451 എറണാകുളം–കായംകുളം പാസഞ്ചർ (ആലപ്പുഴ വഴിയുള്ളത്)
16. 06450 കായംകുളം–എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴിയുള്ളത്)
17. 06431 കോട്ടയം–കൊല്ലം പാസഞ്ചർ

ഭാഗികമായി റദ്ദാക്കിയത്
1. 16366 നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് (കൊല്ലം വരെ മാത്രം)
2. 16325/16326 നിലമ്പൂർ– കോട്ടയം–നിലമ്പൂർ എക്സ്പ്രസ് (എറണാകുളം വരെ മാത്രം)
3. 16649/16650 നാഗർകോവിൽ–മംഗളൂരു പരശുറാം (ഷൊർണൂർ–മംഗളൂരു റൂട്ടിൽ മാത്രം)
4. 17230 സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി (സെക്കന്തരാബാദിൽ നിന്ന് തൃശൂർ വരെ മാത്രം)
5. 17729 തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി (തൃശൂരിൽ നിന്നു പുറപ്പെടും)

ആലപ്പുഴ വഴി തിരിച്ചു വിടുന്നത്
1. 22647 കോർബ– കൊച്ചുവേളി
2. 12625 തിരുവനന്തപുരം–ന്യൂഡൽഹി കേരള
3. 16382 കന്യാകുമാരി–പുണെ ജയന്തി ജനത
4. 22678 കൊച്ചുവേളി–യശ്വന്ത്പുര ഗരീബ്‌രഥ്
5. 18567 വിശാഖപട്ടണം–കൊല്ലം
6. 12626 ന്യൂഡൽഹി–തിരുവനന്തപുരം കേരള
7. 12660 ഷാലിമാർ–നാഗർകോവിൽ ഗുരുദേവ്

റീഷെഡ്യൂൾ ചെയ്തത്
1. 16792 പാലക്കാട്–തിരുനൽവേലി പാലരുവി (1.15മണിക്കൂർ താമസിച്ചേ പാലക്കാട് നിന്നു പുറപ്പെടൂ.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com