ADVERTISEMENT

കോട്ടയം ∙ റബറിന്റെ ഇ–വിപണന സംവിധാനമായ ‘എംറൂബി’ന്റെ (mRube) ബീറ്റാ വേർഷൻ ഇന്നു രാവിലെ 10.30നു റബർ ബോർഡ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. കെ.എൻ.രാഘവൻ പുറത്തിറക്കും. റബർ വിപണനം കൂടുതൽ സുതാര്യമാക്കുന്നതിനാണ് ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതെന്നു റബർ ബോർഡ് അധികൃതർ പറയുന്നു. പൂർണമായി പ്രവർത്തനസജ്ജമാക്കുന്നതിനു മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്നതാണു ബീറ്റാ വേർഷൻ. 

ട്രേഡിങ് ആർക്കൊക്കെ 

റബർ ബോർഡ് ലൈസൻസുള്ള വ്യാപാരികൾക്കും നിർമാതാക്കൾക്കും റബർ സംസ്കരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും റബർ ഉൽപാദക സംഘങ്ങൾക്കും ഇതിലൂടെ ട്രേഡിങ് ചെയ്യാം. ചെറുകിട കർഷകർക്ക് ഈ പ്ലാറ്റ്ഫോമിലൂടെ വിൽപന സാധ്യമല്ല. 

എന്തൊക്കെ വാങ്ങാം, വിൽക്കാം

60% ലാറ്റക്സ്, ഷീറ്റ് റബർ, ബ്ലോക്ക് റബർ  

സ്പെഷൽ ഓഫർ

പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർക്ക് അവരുടെ ലൊക്കേഷൻ, ചരക്കിന്റെ തൂക്കം, റബറിന്റെ ഗ്രേഡ്, ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ മനസ്സിലാക്കാൻ സൗകര്യമുണ്ട്. ഉൽപന്നങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും അവരുടെ ഓഫറുകൾ അപ്‌ലോഡ് ചെയ്യാം.  

ഡൗൺലോഡ് എവിടെ

ആപ്സ്റ്റോർ, പ്ലേസ്റ്റോർ എന്നിവിടങ്ങളിൽനിന്ന്.

റജിസ്ട്രേഷൻ എങ്ങനെ

റജിസ്ട്രേഷന്, റബർ ബോർഡ് നൽകുന്ന ലൈസൻസ് നമ്പർ നിർബന്ധം. ലൈസൻസ് ഇല്ലാത്ത റബർ ഉൽപാദക സംഘങ്ങൾക്ക് പ്രത്യേക നമ്പർ നൽകും. നമ്പർ കൊടുത്താ‍ൽ ബോർഡിന്റെ ലൈസൻസിങ് പോർട്ടലിൽ നിന്ന് യൂസറുടെ (സംഘത്തിന്റെ അല്ലെങ്കിൽ വ്യാപാരിയുടെ) അടിസ്ഥാന വിവരങ്ങൾ സിസ്റ്റം അപ്ഡേറ്റ് ചെയ്യും.

ഇമെയിൽ വിലാസവും റബർ ബോർഡിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും റജിസ്ട്രേഷൻ പേജിൽ നൽകണം. പാസ്‍വേഡ് ഉണ്ടാക്കണം. ബോർഡിന്റെ ലൈസൻസിങ് പോർട്ടലിൽ നൽകിയിട്ടുള്ള മെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവ നഷ്ടപ്പെട്ടെങ്കിൽ തിരുത്തലുകൾക്കായി 8301952290 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com