ADVERTISEMENT

കുമരകം ∙ കോട്ടയം – കുമരകം റോഡിലെ അറുപറ സംരക്ഷണ ഭിത്തിയിലെ നടപ്പാതയിൽ യാത്ര ചെയ്യണമെങ്കിൽ പലക വച്ചുകയറണം. അതല്ലെങ്കിൽ ചാടിക്കയറണം . തോട് വശത്ത് സംരക്ഷണ ഭിത്തി പണിതപ്പോൾ കാൽനടക്കാർക്കായി നടപ്പാതയും പണിതിരുന്നു. നടപ്പാത ഉയരത്തിൽ നിൽക്കുന്നതിനാൽ ഇതിൽ കയറി കാൽനടക്കാർക്കു പോകാൻ കഴിയില്ല.

കാൽനടക്കാർ ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുന്ന റോഡിലൂടെയാണു നടന്നു പോകുന്നത്. വാഹനത്തിരക്ക് ഉള്ളതിനാൽ കാൽനടക്കാർക്ക് അപകടത്തിനു സാധ്യത ഏറെ. പടിഞ്ഞാറ് ഭാഗത്ത് മാത്രമാണു സംരക്ഷണ ഭിത്തി ഉള്ളത്.  അറുപറ പാലത്തിന്റെ ഭാഗത്തേക്കു കൂടി സംരക്ഷണ ഭിത്തി പണിയാനുണ്ട്. ഇപ്പോൾ പണിതിരിക്കുന്ന സംരക്ഷണ ഭിത്തിയിലെ നടപ്പാത ആർക്കും പ്രയോജനപ്പെടാത്ത അവസ്ഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com