ADVERTISEMENT

കറുകച്ചാൽ ∙ ഓപ്പൺ സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷയിൽ 1200 മാർക്കിൽ 1200 നേടി ജോസഫ് സെബാസ്റ്റ്യന്റെ വേറിട്ട വിജയം.  പാലാ ചെത്തിമറ്റം വിൻസൻഷ്യൻ സെമിനാരിയിലെ വൈദിക വിദ്യാർഥിയാണ് ജോസഫ് സെബാസ്റ്റ്യൻ. നെടുംകുന്നം കറുകക്കളം (പുത്തേട്ട്) സെബാസ്റ്റ്യൻ – ലിറ്റി ദമ്പതികളുടെ 2 മക്കളിൽ രണ്ടാമനായ ജോസഫ് നെടുംകുന്നം മൈലാടി വിൻസൻഷ്യൻ സെമിനാരിയിലെ ഒരു വർഷത്തെ പഠന ശേഷമാണ് പാലായിലെത്തിയത്.

ചെത്തിമറ്റം വിൻസൻഷ്യൻ സെമിനാരിയിൽ നിന്നു ജോസഫ് സെബാസ്റ്റ്യനൊപ്പം 12 വിദ്യാർഥികളാണ് ഭരണങ്ങാനം സെന്റ് മേരീസ് സ്കൂളിൽ പ്ലസ് ടു പരീക്ഷയെഴുതിയത്. 100% വിജയത്തിനൊപ്പം 2 ഫുൾ എ പ്ലസും ഇവർ കരസ്ഥമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com