ആ ചായക്കട ഇന്നലെ അടഞ്ഞു കിടന്നു, പഴയ ചായക്കടക്കാരൻ ഇനി ഇവിടേക്കു വരില്ല; വി.പി.ഖാലിദിന്റെ ഓർമകളിൽ നിറഞ്ഞ് മറവൻതുരുത്ത്

ഖാലിദ്
SHARE

വൈക്കം ∙ നാൽക്കവലയിൽ ആ ചായക്കട ഇന്നലെ അടഞ്ഞു കിടന്നു. പഴയ ചായക്കടക്കാരൻ ഇനി ഇവിടേക്കു വരില്ല. പകരം പുതിയൊരാൾ വന്നേക്കാം. മുഖത്തു ചായം തേച്ച് എത്തിയ ഓരോരുത്തരും ആ ചായക്കടയിലേക്കു നോക്കി നെടുവീർപ്പിട്ടു. തുടങ്ങിവച്ച അഭിനയം പൂർത്തീകരിക്കും മുൻപ് കഴിഞ്ഞ ദിവസം വിടപറഞ്ഞ വി.പി.ഖാലിദിന്റെ ഓർമകളിൽ നിറഞ്ഞു മറവൻതുരുത്തിൽ ഇന്നലെ സിനിമ ചിത്രീകരണം പുനരാരംഭിച്ചു. പഞ്ഞിപ്പാലത്തിനു സമീപം 12 ഏക്കറിൽ പ്രത്യേകം സെറ്റിട്ടാണു  ചിത്രീകരണം.

ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണിയാണ്. ഇതിൽ നാൽക്കവലയിലെ ചായക്കടക്കാരന്റെ വേഷമായിരുന്നു ഖാലിദിന്. വ്യാഴാഴ്ച ഖാലിദിന്റെ അഭിനയം ക്യാമറയിൽ പകർത്തിയിരുന്നു. സഹനടൻമാരോട് സ്നേഹത്തോടെ ഇടപെട്ടിരുന്ന പിതൃതുല്യനായ നടനെയാണു നഷ്ടമായതെന്ന് ലൈൻ പ്രൊഡ്യൂസർ ജി.കെ.ഗോപകുമാർ പറഞ്ഞു. 200 ഓളം പേർ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടു ലൊക്കേഷനിലുണ്ട്. മറവൻതുരുത്തിൽ ആദ്യമായാണ് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഷൂട്ടിങ് നടക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS