ADVERTISEMENT

കൂത്രപ്പള്ളി ∙ സെന്റ് മേരീസ്‌ സ്കൂളിനോട് ചേർന്നുള്ള ഇത്തിരിപ്പോന്ന സ്ഥലം കഴിഞ്ഞ ദിവസം വരെ മാലിന്യക്കൂമ്പാരമായിരുന്നു. ഇന്നലെ മുതൽ അതൊരു പൂന്തോട്ടമായി. മാലിന്യമെല്ലാം നീക്കം ചെയ്ത് ചെടികൾ നട്ട് സ്കൂളിന്റെ സമീപത്തെ സ്ഥലം ഹരിതാഭമായി. 

കറുകച്ചാൽ പഞ്ചായത്ത് 12–ാം വാർഡിൽ കൂത്രപ്പള്ളി - തട്ടാരടി - പച്ചിലമാക്കൽ റോഡ് മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി തട്ടാരടി ജനശ്രീ യൂണിറ്റ്, ഐശ്വര്യ വെൽഫെയർ അസോസിയേഷൻ, മരിയൻ സ്വാശ്രയ സംഘം, പ്രദേശവാസികൾ എന്നിവ ചേർന്നു ശുചീകരിച്ചു. കൂത്രപ്പള്ളി സെന്റ് മേരീസ് സ്കൂളിനോട് ചേർന്നുള്ള റോഡരികിലെ എംസിഎഫിന് ചേർന്നു സാമൂഹിക വിരുദ്ധർ തള്ളിയ മാലിന്യം നീക്കം ചെയ്തു.

"രണ്ടു ലോറിയിൽ കയറ്റാനുള്ള മാലിന്യം ഇവിടെ നിന്നു നീക്കം ചെയ്തു. കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളി പരിസരം, കൂത്രപ്പള്ളി - തട്ടാരടി റോഡരിക് എന്നിവിടങ്ങളും ശുചീകരിച്ചു."- രാജൻ തോമസ് തട്ടാരടി, 12–ാം വാർഡംഗം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com