ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ കപ്പാട്, മൂന്നാം മൈൽ പ്രദേശങ്ങളിൽ നിർമാണത്തിലിരിക്കുന്ന വീടുകളിൽ മോഷണം. വയറിങ് സാമഗ്രികളും ഉപകരണങ്ങളും മോഷ്ടിച്ചു. കപ്പാട് നെല്ലിയാനിയിൽ ജോജി സെബാസ്റ്റ്യൻ, മൂന്നാം മൈൽ വട്ടവയലിൽ ജോസഫ് ജോസഫ് എന്നിവരുടെ വീടുകളിലാണു ഞായർ രാത്രി മോഷണം നടന്നത്.

ജോജി സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് ഗോവണി അടക്കം മോഷ്ടിച്ചു. ഭിത്തിയിലെ സ്വിച്ച് ബോർഡിൽ നിന്ന് വയറുകൾ ഊരി എടുത്തു കൊണ്ടുപോയി. ജോസഫ് ജോസഫിന്റെ വീട്ടിൽ നിന്നു വയറുകളും ടൈൽ ജോലിക്കായി ഉപയോഗിക്കുന്ന മെഷീനും നഷ്ടപ്പെട്ടു. കൂടാതെ പരിസരത്തു നിന്നു ചെമ്പ് പാത്രവും കലവും ഉൾപ്പെടെയുള്ള പാത്രങ്ങളും മോഷ്ടിച്ചു. ഈയിടെ  ആനക്കല്ലിലും സമാനമോഷണം നടന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com