ADVERTISEMENT

കോട്ടയം ∙ എംസി റോഡിൽ ഗാന്ധിനഗർ ജംക്‌ഷനിൽ കാറ്റിലും മഴയിലും ആൽമരത്തിന്റെ ശിഖരം വീണ് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. റോഡിലൂടെ യാത്ര ചെയ്ത കാറിനും മുകളിലേക്കും സമീപം പാർക്ക് ചെയ്ത പെട്ടി ഓട്ടോയുടെ മുകളിലേക്കും ആണ് ശിഖരം പതിച്ചത്. ഇരു വാഹനങ്ങൾക്കും തകരാർ ഉണ്ട്. ആർക്കും പരുക്കില്ല. അഗ്നിരക്ഷാ സേന എത്തി ശിഖരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ 2.30 നാണ്  സംഭവം.

    ആൽമരത്തിന്റെ ശിഖരം വീണ് കേടുപാട് സംഭവിച്ച കാർ.‌
ആൽമരത്തിന്റെ ശിഖരം വീണ് കേടുപാട് സംഭവിച്ച കാർ.‌

മെഡിക്കൽ കോളജിലേക്കുള്ള റോഡ് ആരംഭിക്കുന്ന ഭാഗത്തെ വലിയ ആൽമരത്തിന്റെ ശിഖരം ആണ് ഒടിഞ്ഞു വീണത്.  പെട്ടി ഓട്ടോയിൽ പഴങ്ങൾ വിൽപന നടത്തിയിരുന്ന കച്ചവടക്കാരൻ അൽപം മാറി നിന്നപ്പോഴാണ് ശിഖരം ഒടിഞ്ഞ് വീണത്. അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. കോതമംഗലത്തേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിനു മുകളിലും ശിഖരത്തിന്റെ ഭാഗങ്ങൾ പതിച്ചു. കാറിന്റെ ഗ്ലാസ് തകർന്നു. മുകൾ ഭാഗത്തിനും കേട് പറ്റി . ആദ്യം ഗതാഗതം പുനഃസ്ഥാപിച്ചു. പിന്നീട് വലിയ ശിഖരങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്തതിനു ശേഷമാണ് വാഹനങ്ങൾ രണ്ടും മാറ്റാനായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com