സിപിഎം നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

സിപിഎം വൈക്കം ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  തോട്ടുവക്കം വളവിൽ വീട്ടിൽ വനജയ്ക്കും മകൻ സുജിത്തിനും നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ദാനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഹരികുമാർ നിർവഹിക്കുന്നു.
സിപിഎം വൈക്കം ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടുവക്കം വളവിൽ വീട്ടിൽ വനജയ്ക്കും മകൻ സുജിത്തിനും നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ദാനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഹരികുമാർ നിർവഹിക്കുന്നു.
SHARE

വൈക്കം ∙ സിപിഎം  ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ തോട്ടു വക്കം വളവിൽ വീട്ടിൽ വനജയ്ക്കും മകൻ സുജിത്തിനും നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ  സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഹരികുമാർ കൈമാറി. ലോക്കൽ സെക്രട്ടറി എം.സുജിൻ അധ്യക്ഷത വഹിച്ചു. വാസയോഗ്യമായ ഒരു വീട് എന്ന കുടുംബത്തിന്റെ സ്വപ്നം നിയമ കുരുക്കിൽ കുടുങ്ങിയതോടെ പ്രദേശത്തെ സിപിഎം പ്രവർത്തകർ കുടുംബത്തിന് വീട് നിർമിച്ചു നൽകുവാൻ തീരുമാനിച്ചത്.

ജീർണിച്ച് തകർന്ന് വീഴാറായ വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പൊതുജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും സഹായത്തോടൊപ്പം ആക്രി ചാലഞ്ച് ഉൾപ്പെടെ വ്യത്യസ്തമായ മാർഗങ്ങളിലാണു വീട് നിർമാണത്തിന് ആവശ്യമായ പണം കണ്ടെത്തിയത്. 2021 ഡിസംബറിലാണ് നിർമാണം ആരംഭിച്ചത്. ആറു മാസം കൊണ്ടു പൂർത്തീകരിച്ചു താക്കോൽ കൈമാറി. നിർമാണ കമ്മിറ്റി ട്രഷറർ ബി.രാമചന്ദ്രൻ, സിപിഎം ഏരിയ സെക്രട്ടറി കെ.അരുണൻ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.ഗണേശൻ, നിർമാണ കമ്മിറ്റി സെക്രട്ടറി എം. ജയാനന്ദൻ, ലോക്കൽ കമ്മിറ്റി അംഗം പി.സി.അനിൽകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ശശിധരൻ, പി.ഹരിദാസ്, എസ്.ദേവരാജൻ, കെ.രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS