ADVERTISEMENT

കോട്ടയം ∙ നിരതെറ്റി ഓടിയ വാഹനങ്ങൾക്ക് എതിരെ നടപടിയെടുത്ത് ഗതാഗത വകുപ്പ്. കോട്ടയം, ഏറ്റുമാനൂർ നഗരങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. കഞ്ഞിക്കുഴി, ബസേലിയസ് കോളജിനു മുൻവശം, ശാസ്ത്രി റോഡ്, ബേക്കർ ജംക്‌ഷൻ, നാഗമ്പടം, മണിപ്പുഴ, സിമന്റ് കവല, ചവിട്ടുവരി, കുമാരനല്ലൂർ, ഏറ്റുമാനൂർ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിൽ രാവിലെ 8 മുതൽ 1 വരെയാണു പരിശോധന നടത്തിയത്.

ലൈൻ തെറ്റിച്ചു വരുന്ന വാഹനങ്ങൾ, അപകടകരമായ ഓവർടേക്കിങ്, സിഗ്നൽ മറി കടന്ന വാഹനങ്ങൾ എന്നിവയ്ക്കാണു പിടിവീണത്. 113 വാഹനങ്ങൾക്ക് എതിരെയാണു നടപടിയുണ്ടായത്.  പിഴ അടയ്ക്കാനുള്ള നോട്ടിസ് ലഭിച്ചാൽ ഉടമകൾക്ക് ഓൺലൈൻ വഴി പണം അടയ്ക്കാം.കൃത്യമായ ഇടവേളകളിലുള്ള പരിശോധനയിലൂടെ പുതിയ ഡ്രൈവിങ് അച്ചടക്കം ഉണ്ടാക്കാനാണു ശ്രമിക്കുന്നതെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം.തോമസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com