ADVERTISEMENT

പാലാ∙ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്നും നാളെയും‍ ഭരണങ്ങാനത്ത് ആഘോഷിക്കും. വിശുദ്ധ അൽഫോൻസ തീർഥാടന കേന്ദ്രത്തിൽ ഇന്ന് 11ന് ചങ്ങനാശേരി അതിരൂപത ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കുർബാന അർപ്പിച്ച് സന്ദേശം നൽകും. വൈകിട്ട് 5ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഫൊറോനാ പള്ളിയിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും. വൈകിട്ട് 6.30ന് ഇടവക ദേവാലയത്തിൽനിന്ന് അൽഫോൻസാമ്മ താമസിച്ചിരുന്ന മഠത്തിലേക്ക് ജപമാല-മെഴുകുതിരി പ്രദക്ഷിണം നടത്തും. ഇന്നു രാവിലെ 5.30, 6.30, 8, 11, ഉച്ചയ്ക്ക് 2.30, വൈകിട്ട് 5 എന്നീ സമയങ്ങളിൽ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. 3.30നു ശ്രവണ പരിമിതർക്കുവേണ്ടി കുർബാന അർപ്പിക്കും.

പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 7ന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും. തുടർന്നു കുർബാന. 10.30ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി റാസ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 12ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപവും വഹിച്ച് പ്രദക്ഷിണം. പുലർച്ചെ 4.45 മുതൽ രാത്രി 9.30 വരെ തുടർച്ചയായി കുർബാന ഉണ്ടായിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com