യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: 6 പേർ പിടിയിൽ

  യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നിധിൻ ജോസഫ്, സച്ചു കുശൻ, സിജോ സെബാസ്റ്റ്യൻ, ജയിത്ത് കുമാ‍ർ, പി.അജേഷ്, ബെസ്റ്റിൻ ജോളിച്ചൻ.
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നിധിൻ ജോസഫ്, സച്ചു കുശൻ, സിജോ സെബാസ്റ്റ്യൻ, ജയിത്ത് കുമാ‍ർ, പി.അജേഷ്, ബെസ്റ്റിൻ ജോളിച്ചൻ.
SHARE

ചങ്ങനാശേരി ∙ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 6 പേർ പൊലീസ് പിടിയിലായി. ഫാത്തിമാപുരം പാറേൽ കോളനി ഭാഗത്ത് വെട്ടുകുഴിയിൽ സിജോ സെബാസ്റ്റ്യൻ (സിജോണി–28), തൃക്കൊടിത്താനം ആലുമൂട്ടിൽ നിധിൻ ജോസഫ് (35), ഫാത്തിമാപുരം കോളനിഭാഗം പാറയിൽ അജേഷ് പി.ദാമോദരൻ (31), ഫാത്തിമാപുരം കുന്നേക്കാട് ഭാഗത്ത് മലയിൽ പുതുപ്പറമ്പ് സച്ചു കുശൻ (28), ഫാത്തിമാപുരം കോളനിഭാഗം പാറയിൽ ബെസ്റ്റിൻ ജോളിച്ചൻ (24), കറുകച്ചാൽ കുരിശടി ഭാഗത്ത് ആര്യൻകാല പുതുപ്പറമ്പിൽ ജെ.ജയിത്ത്കുമാർ (കണ്ണൻ –29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

തൃക്കൊടിത്താനം അരമനക്കുന്ന് സ്വദേശി മുഹമ്മദ് അഫ്സലിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കേസ്. അഫ്സൽ കാർ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കാരണമെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ റിച്ചഡ് വർഗീസ്, എസ്ഐമാരായ ജയകൃഷ്ണൻ, ആർ.സുനിൽ, എഎസ്ഐ സിജു കെ.സൈമൺ, സിപിഒമാരായ അനിൽ പി.കുമാർ, തോമസ് സ്റ്റാൻലി, ജയ്മോൻ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA