ADVERTISEMENT

ഗാന്ധിനഗർ ∙ ‘ആരും പറഞ്ഞില്ല; ഒന്നും അറിയില്ല.!’ മെഡിക്കൽ കോളജ് ആശുപത്രി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിൽ സ്വന്തം പേരിൽ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് ഉള്ള വിവരം കെഎസ്ആർടിസി അധികൃതർക്ക് അറിയില്ല. ആർപ്പൂക്കര പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിലാണ് കെഎസ്ആർടിസിയുടെ ഓഫിസ് പ്രവർത്തിക്കാൻ മുറി നൽകിയിട്ടുള്ളത്. എന്നാൽ, ഇത് വർഷങ്ങളായി പൂട്ടിയിരിക്കുകയാണ്. 

ഇതേസമയം കോട്ടയം ഡിപ്പോയിൽ നിന്നു എല്ലാ ദിവസവും മെഡിക്കൽ കോളജിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് പാർക്കിങ്. മഴയായാലും വെയിലായാലും ഡ്രൈവർക്കും കണ്ടക്ടർക്കും വിശ്രമിക്കാൻ സ്റ്റാൻഡിലെ കടത്തിണ്ണ മാത്രമാണ് ആശ്രയം. നിലവിലുള്ള സൗകര്യം വേണ്ടവിധം ഉപയോഗിക്കാതെ ജീവനക്കാരെ പെരുവഴിയിൽ നിർത്തുന്നതിനെക്കുറിച്ച് ഇനിയെങ്കിലും അധികൃതർ പുനരാലോചിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com