ചൂട്ടുകറ്റയും ടോർച്ചുമായി ഓടിയെത്തി, പെരുമഴയെ തോൽപിച്ച് അവർ കൈകോർത്തു; കരേറിയത് നാലു ജീവൻ

kottayam-car
പാറേച്ചാൽ പുത്തൻതോട്ടിൽ വീണ കാർ.
SHARE

കോട്ടയം∙  നല്ല മഴയായിരുന്നതിനാൽ വ്യാഴാഴ്ച നേരത്തെതന്നെ ഉറക്കത്തിലേക്ക് പോയിരുന്നു പാറേച്ചാൽ നിവാസികൾ. പെട്ടെന്നാണ് നാട്ടുകാരൻ ചന്ദ്രബോസിന്റെ നിലവിളി കേട്ട് നാട് ഉണർന്നത്. കാർ തോട്ടിലേക്ക് വീണെന്നും അതിനുള്ളിൽ യാത്രക്കാർ ഉണ്ടെന്നും അറിഞ്ഞതോടെ നാട് ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. കാർ വീണ് ഒഴുകിനീങ്ങുന്നത് ആദ്യം കണ്ടത് ചന്ദ്രബോസാണ്.

നിലവിളിശബ്ദം കേട്ട് ആദ്യം ഉണർന്നതു സമീപത്തുള്ള സനലും കുടുംബവുമാണ്. ഇവർ നിലവിളിച്ച് കാറിന് പിന്നാലെ ഓടി. ചൂട്ടുകറ്റയും വിളക്കും ടോർച്ചുമായി മറ്റുള്ളവരും എത്തി. സനൽ, മരുമകൻ വിഷ്ണു, സത്യൻ, അനീഷ് എന്നിവരാണ് തോട്ടിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തിയത്. തോട്ടിൽ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നതിനാൽ കാർ തടഞ്ഞ് നിർത്താനായില്ല. 300 മീറ്ററോളം ഒഴുകിയ കാർ ഇതിനിടയിലുണ്ടായിരുന്ന ഒരു പാലത്തിന്റെ തൂണിൽ ഇടിച്ചുതിരിഞ്ഞു. '

ഒഴുക്കിന് ഇടയിൽ ഒരു ചെറിയ തിരിവിൽ കാർ അൽപം കരയിലേക്ക് അടുത്തു. ഈ സമയം തുഴ കൊണ്ട് കുത്തി കാർ കരയിലേക്ക് അടുപ്പിച്ച് കയർ കൊണ്ട് കെട്ടിനിർത്തി. വെള്ളത്തിൽ ഇറങ്ങിയ രക്ഷാപ്രവർത്തകർ കാറിന്റെ ഡോർ തുഴ കൊണ്ട് ഇടിച്ച് തുറന്ന് ആളുകളെ രക്ഷിക്കുകയായിരുന്നു. കുഞ്ഞിനെയാണ് ആദ്യം ഉയർത്തി നൽകിയതെന്നു നാട്ടുകാർ പറയുന്നു. പുലർച്ചെ ഒന്നിനു ബന്ധുക്കൾ എത്തി കൂട്ടിക്കൊണ്ടു പോകും വരെ നാട്ടുകാർ ഇവർക്കൊപ്പമുണ്ടായിരുന്നു. വെള്ളപ്പൊക്കത്തിൽ മുങ്ങിനിൽക്കുകയാണ് ഈ ഭാഗത്തെ പല വീടുകളും.

ഗൂഗിൾ മാപ്പ്: മുൻകരുതലുകൾ എടുക്കാം

∙അപരിചിതവും വിജനവുമായ മേഖലയാണെങ്കിൽ പ്രധാന പാതകളിൽ തന്നെ യാത്ര ചെയ്യാൻ ശ്രമിക്കുക. ഗൂഗിൾ നോക്കി അൽപം സമയ ലാഭത്തിനായുള്ള ഇടറോഡ് ഒഴിവാക്കുന്നതാകും നല്ലത്. പ്രത്യേകിച്ചും രാത്രിയാത്രയിൽ.
∙ഇടറോഡിൽ കയറേണ്ട അവസ്ഥ വന്നാൽ ആദ്യം കാണുന്ന നാട്ടുകാരനോടു സ്ഥിതി ആരായുക. എവിടെയെങ്കിലും ഗതാഗത നിരോധനമോ തകർച്ചയോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അവർ പറഞ്ഞുതരും.
∙കാര്യമായ പ്രശ്നമോ സ്ഥിരമായ ഗതാഗതതടസ്സമോ ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പ് തുറന്നു ചുവടെയുള്ള കോൺട്രിബ്യൂട്ട് എന്ന ഓപ്ഷനിൽ വിരലമർത്താം. തുടർന്നു തുറക്കുന്ന വിൻഡോയിൽ നിന്ന് എഡിറ്റ് മാപ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ആഡ് ഓർ ഫിക്സ് റോഡ് എന്ന പുതിയ ഓപ്ഷൻ കാണാം. ഇതു തിരഞ്ഞെടുത്ത് എന്താണു പ്രശ്നമെന്നു റിപ്പോർട്ട് ചെയ്യാം.ഗൂഗിൾ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇനി അതു വഴി വരുന്നവർക്കൊരു സഹായവുമാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.
∙ഗൂഗിൾ മാപ്പിൽ ഫീഡ്ബാക് കൊടുക്കാം. സെറ്റിങ്സിൽ ഇതിനുള്ള സൗകര്യം ലഭിക്കും. ഉപയോക്താക്കളുടെ അഭിപ്രായങ്ങൾക്കു വലിയ പരിഗണന കൊടുക്കുന്ന സ്ഥാപനമാണ് ഗൂഗിൾ.
∙കൂടുതൽ മികവുറ്റ നാവിഗേഷന് ലൊക്കേഷൻ ഹൈ ആക്യുറസിയിൽ വയ്ക്കാം.ഇതിനായി സെറ്റിങ്സിൽ പോയി ഗൂഗിൾ ലൊക്കേഷൻ സെറ്റിങ്സ് തിരഞ്ഞെടുത്ത ശേഷം അഡ്വാൻസ്ഡിൽ വിരലമർത്താം. ഇതിനു ശേഷം വരുന്ന മെനുവിൽ ഗൂഗിൾ ലൊക്കേഷൻ ആക്യുറസി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഓണാക്കി വയ്ക്കാം കോംപസ് കാലിബ്രേറ്റ് ചെയ്യുക എന്ന ഓപ്ഷനും പരിഗണിക്കാം.

വഴി തിരിഞ്ഞ അപകടം

∙കാർ പോകാൻ ഉദ്ദേശിച്ച വഴി– തിരുവാതുക്കൽ– പാറേച്ചാൽ ബൈപാസ്– സിമന്റ് കവല– എംസി റോഡ്– തിരുവല്ല
∙കാർ വഴി തിരിഞ്ഞത്– തിരുവാതുക്കൽ– പാറേച്ചാൽ ജംക്‌ഷൻ– ബോട്ട് ജെട്ടി റോഡ്, (ബോട്ട് ജെട്ടിക്ക് സമീപം പുത്തൻ തോട്ടിലേക്ക് വീണു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}