ADVERTISEMENT

ഏറ്റുമാനൂർ ∙ സിപിഐ ജില്ലാ സമ്മേളനത്തിന്റെ പതാക – കൊടിമര –ബാനർ ജാഥകൾക്ക് പ്രവർത്തകർ ഉജ്വല വരവേൽപ് നൽകി. ജാഥകൾ സെൻട്രൽ ജംക്‌ഷനിൽ സംഗമിച്ച് സമ്മേളന നഗറിൽ എത്തിച്ചേർന്നു. 2 പതാക ജാഥകളാണ് എത്തിച്ചേർന്നത്. സി.എം.തങ്കപ്പൻ (വെള്ളൂർ), കെ.വി. കൈപ്പള്ളി (പൂഞ്ഞാർ) എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ നിന്നുമാണ് പതാക ജാഥകൾ എത്തിയത്. വെള്ളൂരിൽ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എൻ. രമേശൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോൺ വി. ജോസഫ് നേതൃത്വം നൽകി. പൂഞ്ഞാറിൽ ജില്ല അസിസ്റ്റന്റ് സെക്രട്ടറി വി.കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ. ജോർജ് നേതൃത്വം നൽകി. പതാകകൾ സിപിഐ ജില്ല സെക്രട്ടറി സി.കെ. ശശിധരനും സ്വാഗത സംഘം ചെയർമാൻ വി.ബി. ബിനുവും ഏറ്റുവാങ്ങി. ബാനർ ജാഥ വൈക്കത്ത് പി.നാരായണന്റെ സ്മൃതി മണ്ഡപത്തിൽ നിന്നു ആരംഭിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് നയിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ.സുശീലൻ ഏറ്റുവാങ്ങി.

കൊടിമര ജാഥ കോട്ടയത്ത്

പി.കെ. ചിത്രഭാനുവിന്റെ സ്മൃതി മണ്ഡപത്തിൽ സംസ്ഥാന കൗൺസിൽ അംഗം പി.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ഐ. കുഞ്ഞച്ചൻ നയിച്ചു. ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി ബിനു ബോസാണ് കൊടിമരം ഏറ്റുവാങ്ങിയത്. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ അനുബന്ധ പരിപാടികൾ നടത്തി. വനിതാസംഗമം, കർഷക സംഗമം, ട്രേഡ് യൂണിയൻ സംഗമം, വിദ്യാർഥി – യുവജന സമ്മേളനം, സാംസ്കാരിക സമ്മേളനം എന്നിവ സമ്മേളനത്തിന് മുന്നോടിയായി നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com