ADVERTISEMENT

കുറവിലങ്ങാട് ∙മഴയുടെ കരുത്ത് വർധിച്ചതോടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോഷണത്തിനെതിരെ ജാഗ്രത വേണമെന്നും പൊലീസ്. വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷ വേണം. രാത്രി പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് പോലെയുള്ള സ്ഥാപനങ്ങളിൽ പ്രത്യേക ജാഗ്രത വേണം.വീടുകളിൽ പാര, തൂമ്പ, കൈക്കോട്ട്, വെട്ടുകത്തി എന്നിവ വീടിനുള്ളിലോ സുരക്ഷിത സ്ഥാനത്തോ സൂക്ഷിക്കണം. രാത്രി മുന്നിലും പിന്നിലുമുള്ള വിളക്കുകൾ തെളിയിക്കണം. പുറത്തു പോകുമ്പോൾ അയൽവാസികളോടും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലും അറിയിക്കണം. 

വീട് അടച്ചു പോകുമ്പോൾ പണം, സ്വർണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ അവിടെ സൂക്ഷിക്കരുത്.വീടിന്റെ താക്കോൽ വരാന്തയിലോ ചെടിച്ചട്ടിയിലോ സൂക്ഷിക്കരുത്. കൈയിൽ കരുതുകയോ അടുത്തുള്ളവരെ ഏൽപ്പിക്കുകയോ ചെയ്യണം. പകൽ അപരിചിതരായ ആളുകൾ വന്നാൽ വീടിനകത്ത് പ്രവേശിപ്പിക്കരുത്. ആഭരണങ്ങൾ കൂടുതൽ ധരിച്ച് ആളുകളെ കാണിക്കരുത്. വീടിന് പിൻവശത്ത് മരങ്ങളോ കുറ്റിച്ചെടികളോ ഉണ്ടെങ്കിൽ വെട്ടിമാറ്റി വൃത്തിയാക്കണമെന്നും പൊലീസ് നിർദേശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com