ADVERTISEMENT

മുളയംവേലി ∙ നെടുങ്കുന്നം – പുന്നവേലി (മുളയംവേലി) റോഡ് ലോകനിലവാരത്തിൽ പുനർനിർമിക്കുന്നു. 3.95 കോടി രൂപ ചെലവഴിച്ചാണ് ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്നത്.4.735 കിലോമീറ്റർ ദൂരമുള്ള റോഡ് നിലവിലുള്ള 3.8 മീറ്ററിൽ നിന്ന് 5.5 മീറ്ററായി കൂട്ടും.പ്രാരംഭഘട്ട നിർമാണ നടപടികൾ ആരംഭിച്ചതായി ഗവ. ചീഫ് വിപ്പ് എൻ.ജയരാജ് പറഞ്ഞു. റോഡിന്റെ ഓട, കലുങ്ക് എന്നിവയുടെ നിർമാണമാണ് തുടങ്ങിയത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ കോൺക്രീറ്റ് ചെയ്യും. ഒപ്പം കലുങ്കുകളിൽ അടിഞ്ഞു കിടക്കുന്ന മാലിന്യം നീക്കം ചെയ്യും.കാലാവസ്ഥ അനുകൂലമായാൽ എത്രയും വേഗം നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്ന് ചീഫ് വിപ്പ് പറഞ്ഞു.

പതിറ്റാണ്ട് പഴക്കമുള്ള മുളയംവേലി പാലം.
പതിറ്റാണ്ട് പഴക്കമുള്ള മുളയംവേലി പാലം.

റോഡ് മാത്രം പോരാ; പാലവും വേണം

∙ റോഡ് ലോക നിലവാരത്തിലേക്കു ഉയരുമ്പോൾ പാലം പഴയ പടിയിൽ നിന്നു മാറുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക. എന്നാൽ 4.735 കിലോമീറ്റർ ദൂരം വരുന്ന റോഡിൽ 4.5 കിലോമീറ്റർ ഭാഗത്തു മാത്രമാണ് നവീകരണം നടത്തുന്നത്. പാലം പുനർ നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയാറാക്കുന്നുണ്ട്. അതിന് മുൻപ് റോഡ് നവീകരണം നടത്തിയാൽ പാലത്തിന്റെ സമീപത്തുള്ള റോഡ് വീണ്ടും വെട്ടിപ്പൊളിക്കേണ്ടി വരും. ഇത് കണക്കിലെടുത്താണ് നവീകരണം 4.5 കിലോമീറ്ററിൽ ചുരുക്കിയത്.

∙ നിലവിലെ പാലം: പാലത്തിന്റെ നീളം- 34 മീറ്റർ, വീതി 4 മീറ്റർ, ഉയരം 3 മീറ്റർ (തോട്ടിൽ നിന്ന്).

∙ നാട്ടുകാർ ആവശ്യപ്പെടുന്നത്:  ഉയരം – 6 മീറ്റർ, വീതി - 8 മീറ്റർ, സമീപന പാത ആനുപാതികമായി ഉയർത്തണം.

മുളയംവേലി റോഡുമായി ബന്ധിപ്പിക്കണം

∙ നെടുംകുന്നം – മുളയംവേലി വരെയുള്ള ഭാഗം ബിഎംബിസി നിലവാരത്തിൽ നവീകരിക്കുമ്പോൾ റീത്തു പള്ളി – പെടന്നപ്ലാവ് വരെയുള്ള    ഒന്നര കിലോമീറ്റർ റോഡ്    കൂടി നവീകരിച്ച് മുളയംവേലി   റോഡുമായി ബന്ധിപ്പിച്ചാൽ മാത്രമേ റോഡ് മേഖലയിലുള്ളവർക്ക്   ഗുണം ലഭിക്കൂ എന്നു പുന്നവേലി വികസന സമിതി പ്രവർത്തകർ പറയുന്നു. ഒന്നര കിലോമീറ്ററുള്ള റോഡിന് 8 മീറ്റർ വീതിയുണ്ട്. അധികൃതർ ഇതു കൂടി പരിഗണിക്കണമെന്നു പുന്നവേലി വികസന സമിതി പ്രസിഡന്റ് നൈനാൻ കെ.പുന്നവേലി, റോണി വർഗീസ്, സി.കെ.മാത്യു, റെജി ഏബ്രഹാം, ബിജു തോമസ് എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com