ADVERTISEMENT

ജില്ലാ ഷൂട്ടിങ് ചാംപ്യൻഷിപ് 14ന് 

കോട്ടയം ∙ കോട്ടയം റൈഫിൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ഷൂട്ടിങ് ചാംപ്യൻഷിപ് 14നു നാട്ടകം സി.ടി.ജോൺ മെമ്മോറിയൽ ഷൂട്ടിങ് റേഞ്ചിൽ നടക്കും. പിസ്റ്റൾ, റൈഫിൾ, എയർ പിസ്റ്റൾ, എയർ റൈഫിൾ വിഭാഗങ്ങളിലാണു മത്സരങ്ങൾ. അസോസിയേഷൻ അംഗങ്ങൾ 11നു മുൻപ് റജിസ്റ്റർ ചെയ്യണം. എഡിഎം ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്യും. ഫോൺ: 8137030728.

മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് മാറ്റി

കോട്ടയം ∙ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പി‍ഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഇന്നു നടത്താനിരുന്ന സിറ്റിങ് നാളത്തേക്കു മാറ്റി. ഹാജരാകാൻ നോട്ടിസ് ലഭിച്ചവർ 10.30നു ഹാജരാകണമെന്നു കമ്മിഷൻ അറിയിച്ചു.

അധ്യാപക ഒഴിവ്

തോട്ടയ്ക്കാട് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com