ADVERTISEMENT

പാമ്പാടി ∙ അസ്ന ഫാത്തിമയുടെ കരവിരുതിൽ വിരിയുന്നത് വർണ വൈവിധ്യങ്ങൾ നിറയുന്ന വിവിധ കലാരൂപങ്ങൾ. വീട്ടിലെ ഉപയോഗശൂന്യമായ പേപ്പറുകൾ, തുണി, സ്ട്രോ, മറ്റു പാഴ്‌വസ്തുക്കൾ എന്നിവയിൽ നിന്ന് ഒരു വീടു നിറയെ കലാസൃഷ്ടികൾ ഒരുക്കിയിരിക്കുകയാണ് അതിരമ്പുഴ ജി.എച്ച്.എസ്. സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥിനി അസ്ന. 

ചെറുക്ലാസുകളിൽ പഠിക്കുന്ന കാലം മുതൽ ഇത് അസ്നയുടെ വിനോദമാണ്. കടലാസ് പൂവുകൾ, മറ്റ് അലങ്കാര വസ്തുക്കൾ എന്നിവയിലായിരുന്നു തുടക്കം. യൂ ട്യൂബിൽ നിന്നാണ് മൈലാഞ്ചി ഡിസൈൻ വർക്കുകൾ പഠിച്ചത്. അസ്നയുടെ മൈലാഞ്ചിക്കഴിവ് തിരിച്ചറിഞ്ഞതോടെ കൂട്ടുകാരും ബന്ധുക്കളും സ്നേഹത്തോടെ കൈ നീട്ടും. അതിരമ്പുഴ വാകച്ചേരിൽ വി.ജെ.സനോജ് – ഷബീന ദമ്പതികളുടെ മകളാണ് അസ്ന ഫാത്തിമ. സഹോദരൻ യാസർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com