പൈപ്പ് അറ്റകുറ്റപ്പണിക്കിടെ ജലപ്രവാഹം, വെള്ളക്കെട്ട്

ചന്തക്കവലയിൽ പൈപ്പ് നന്നാക്കുന്നതിനായി വെള്ളം പമ്പ് ചെയ്തു കളഞ്ഞപ്പോൾ. പൈപ്പ് നന്നാക്കാൻ വന്ന തൊഴിലാളി ഈ വെള്ളത്തിൽ ചോറ്റുപാത്രം കഴുകുന്നതും കാണാം. ചിത്രം : മനോരമ
SHARE

കോട്ടയം ∙ കോടിമത, പള്ളിപ്പുറത്തുകാവ് എന്നിവിടങ്ങളിൽ ശുദ്ധജലം എത്തിക്കുന്ന എസി പൈപ്പിന്റെ വാൽവിലെ തകരാർ നന്നാക്കുന്നതിനിടെ ചന്തക്കവല വെള്ളത്തിലായി. പൈപ്പിനുള്ളിൽ കെട്ടിക്കിടന്ന വെള്ളം പമ്പ് ചെയ്തു മാറ്റുന്നതിനിടെയാണു വെള്ളക്കെട്ടുണ്ടായത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് വാൽവിനു തകരാർ കണ്ടെത്തിയതിനെത്തുടർന്നാണു റോഡ് വെട്ടിപ്പൊളിച്ചത്. ഇതിനുള്ളിൽ കെട്ടിക്കിടക്കുന്ന വെള്ളം മുഴുവൻ പമ്പ് ചെയ്ത് കളയാതെ പുതിയ വാൽവ് വയ്ക്കാൻ സാധിക്കാത്തതിനാൽ ഉച്ചയോടെ വെള്ളം മുഴുവൻ മോട്ടർ ഉപയോഗിച്ചു പമ്പ് ചെയ്തു കളഞ്ഞു. 

കെകെ റോഡിൽ ചന്തക്കവലയിൽ പൈപ്പിന്റെ വാൽവ് കേടായതിനെത്തുടർന്ന് അറ്റകുറ്റപ്പണി നടത്തുന്നു.

പൈപ്പിലൂടെയുള്ള ജലവിതരണം ഇതോടെ പൂർണമായി നിർത്തിവയ്ക്കേണ്ടി വന്നു. റോഡിൽ മുഴുവൻ വെള്ളമായതിനാൽ യാത്ര ബുദ്ധിമുട്ടിലായി. പലരുടെയും ശരീരത്തിലേക്കു വെള്ളം തെറിച്ചതും പ്രശ്നമായി. ഇന്നലെത്തന്നെ അറ്റകുറ്റപ്പണി തീർത്തു ജലവിതരണം പുനഃസ്ഥാപിച്ചതായി ജലഅതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ഐ.കുര്യാക്കോസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA