ADVERTISEMENT

വൈക്കം ∙ ഭാര്യയെ വെട്ടിപ്പരുക്കേൽപിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. വൈക്കം തോട്ടകം വാക്കേത്തറ മുപ്പതിൽ പുത്തൻ വീട്ടിൽ ദാമോദരൻ (65) ആണ് ജീവനൊടുക്കിയത്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ ഭാര്യ സുശീലയെ (57) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ ദാമോദരൻ സംഭവ സ്ഥലത്തുനിന്ന് ഓടിക്കളഞ്ഞു. തുടർന്ന് വൈക്കം പൊലീസ് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തെ നീർച്ചാലിൽ ദാമോദരനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മകൻ: ഉണ്ണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com